/indian-express-malayalam/media/media_files/2025/10/25/virat-kohli-and-rohit-sharma-2025-10-25-17-30-26.jpg)
Source: Indian Cricket Team, Instagram
ഇന്ത്യൻ ഏകദിന സ്ക്വാഡിൽ സ്ഥാനം നിലനിർത്തണം എങ്കിൽ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന് വിരാട് കോഹ്ലിയോടും രോഹിത് ശർമയോടും ബിസിസിഐ. ഇതോടെ വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരും കളിക്കാനാണ് സാധ്യത. ഡിസംബർ 24ന് ആണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയാണ് കോഹ്ലിക്കും രോഹിത്തിനും മുൻപിൽ ഇനിയുള്ളത്. ഡിസംബർ മൂന്നിന് ആണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. അതിന് ശേഷം ന്യൂസിലൻഡിന് എതിരെയും ഇന്ത്യ ഏകദിനം കളിക്കുന്നുണ്ട്. ജനുവരിയിലാണ് ഈ പരമ്പര ആരംഭിക്കുന്നത്.
Also Read: "ശ്രേയസിന്റെ ഓക്സിജൻ ലെവൽ 50ലേക്ക് താഴ്ന്നു; എഴുന്നേറ്റ് നിൽക്കാനായില്ല"; വെളിപ്പെടുത്തൽ
വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയ്യാറാണ് എന്ന് രോഹിത് ശർമ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായാണ് വിവരം. എന്നാൽ കോഹ്ലിയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ രോഹിത്തും കോഹ്ലിയും തിളങ്ങിയിരുന്നു. രോഹിത് ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടി. കോഹ്ലി ആദ്യ രണ്ട് കളിയിൽ ഡക്കായിരുന്നു. എന്നാൽ മൂന്നാം ഏകദിനത്തിൽ 87 റൺസോടെ രോഹിത്തിനൊപ്പം കൂട്ടുകെട്ടുയർത്തി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു.
Also Read: ചെന്നൈയിലേക്കുള്ള വരവ് നെറ്റ് വർത്ത് 100 കോടി കടത്തുമോ? സഞ്ജുവിന് എന്ത് ലാഭം?
"ബിസിസിഐയും ഇന്ത്യൻ ടീം മാനേജ്മെന്റും ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന നിർദേശം കോഹ്ലിയേയും രോഹിത്തിനേയും അറിയിച്ചു. മറ്റ് രണ്ട് ഫോർമാറ്റിൽ നിന്നും വിരമിച്ചതിനാൽ അവർക്ക് മാച്ച് ഫിറ്റ്നസ് നിലനിർത്താൻ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം," ബിസിസിഐ വൃത്തങ്ങൾ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
Also Read: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade
2024 ട്വന്റി20 ലോക കിരീടം നേടിയതോടെയാണ് കോഹ്ലിയും രോഹിത്തും ഈ ഫോർമാറ്റിൽ നിന്ന് വിരമിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇരുവരും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാൽ 2027ലെ ഏകദിന ലോകകപ്പ് കളിക്കുകയാണ് രോഹിത്തിന്റേയും കോഹ്ലിയുടേയും ലക്ഷ്യം. ഫോമിൽ കളിക്കാനായില്ലെങ്കിൽ ഇരുവർക്കും ടീമിൽ തുടരാനാവില്ലെന്ന് സെലക്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Read More: സഞ്ജു-ജഡേജ ട്രേഡ് ഉറപ്പിച്ചു? പതിരാനയെ കൂടി വേണമെന്ന് രാജസ്ഥാൻ; ഇനി ട്വിസ്റ്റ് ഉണ്ടാകുമോ? Sanju Samson IPL Trade
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us