കോഹ്‌ലിയുമായുളള തർക്കത്തിൽ ട്വീറ്റിലൂടെ രോഹിത് ശർമ്മയുടെ പരോക്ഷ മറുപടി

രോഹിത് ശർമ്മയുടെ പുതിയൊരു ട്വീറ്റാണ് ഇരു താരങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കുന്നത്

virat kohli, rohit sharma, ie malayalam

ലോകകപ്പ് സെമിഫൈനലിൽനിന്നും ഇന്ത്യ പുറത്തായതോടെയാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്. ഇതിനു പിന്നാലെ രോഹിത് ശര്‍മ്മ നായകന്‍ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശര്‍മ്മയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുളള ഭിന്നത് മറനീക്കി പുറത്തുവന്നു.

എന്നാൽ ഇത്തരം പ്രചാരണങ്ങളെ കോഹ്‌ലി വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്നതിനു മുൻപായുളള വാർത്താസമ്മേളനത്തിൽ തളളിക്കളഞ്ഞിരുന്നു. ”വളരെ കാലമായി ഞാൻ ഇത് കാണുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴക്കുന്നത്. ഞാനും രോഹിതും തമ്മിൽ ഒരു പ്രശ്നവുമില്ല,” കോഹ്‌ലി പറഞ്ഞു. എന്നാൽ രോഹിത് ശർമ്മയുടെ പുതിയൊരു ട്വീറ്റാണ് ഇരു താരങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കുന്നത്.

ഞാനിറങ്ങുന്നത് എന്റെ ടീമിനുവേണ്ടി മാത്രമല്ല, എന്റെ രാജ്യത്തിന് കൂടി വേണ്ടിയാണെന്നാണ് ഇന്ത്യൻ ജഴ്സിയിലുളള തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രാഹുൽ കുറിച്ചത്.

ഓഗസ്റ്റ് എട്ട് മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നത്. ഏകദിന ടീമില്‍ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മികച്ച ഫോമില്‍ കളിക്കവെയായിരുന്നു ലോകകപ്പിനിടെ ധവാന് പരുക്കേല്‍ക്കുന്നത്. വിജയ് ശങ്കറും ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടിയില്ല. പകരം മനീഷ് പാണ്ഡ്യയും ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തി. അതേസമയം, ലോകകപ്പില്‍ പഴി കേട്ട കേദാര്‍ ജാദവ് ടീമിലിടം നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കളിക്കുക.

ടെസ്റ്റ് ടീം-വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

Read Also: ‘അപമാനിക്കലാണിത്, ഞങ്ങള്‍ ശ്വസിക്കുന്നത് പോലും ടീമിനായി’; രോഹിത്തുമായി ഭിന്നതയില്ലെന്ന് കോഹ്‌ലി

ഏകദിന ടീം- വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍,ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി.

ട്വന്റി 20 ടീം- വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma tweet amid reported rift with virat kohli

Next Story
‘തലപ്പത്തേക്ക്’ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍; ഇവരാണ് ആ ആറ് പേര്‍indian women cricket team, coach, mithali raj, harmanpreet, ramesh powar,Gary kirsten, ie malayalam, ഇന്ത്യ, വനിതാ ക്രിക്കറ്റ്, രമേശ് പവാർ, മിതാലി,ഗാരി കിർസ്റ്റൺ, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com