വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഇന്ത്യയുടെ രോഹിത് ശർമ്മയും മുഹമ്മദ് ഷമിയും. രോഹിത് ബാറ്റ് കൊണ്ട് വിസ്മയിപ്പിച്ചപ്പോള് ഷമി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ പന്തുകൊണ്ട് വിറപ്പിച്ചു. ടെസ്റ്റ് മത്സരത്തിലെ വിജയത്തിനു ശേഷം ഷമിയുടെ മികച്ച പ്രകടനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.
ഷമിയുടെ ബോളിങ്ങും ബിരിയാണിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശര്‍മ പറയുന്നത്. മത്സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ഷമിയെ ട്രോളി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഷമിയുടെ പ്രകടനത്തിന് കാരണം ബിരിയാണി ആണെന്നാണ് രോഹിത് തമാശയായി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കുറച്ച് ബിരിയാണി അകത്ത് ചെന്നാല്‍ ഷമി പിന്നെ മികച്ച ഫോമിലാകുമെന്ന് നമുക്കറിയാമല്ലോ എന്ന രോഹിത് ശർമയുടെ കമന്റ് കേട്ടതും ഷമിയടക്കമുള്ള എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
View this post on Instagram
Expect the Hitman to come up with such gems. This one is for Shami #TeamIndia #INDvSA @paytm
രോഹിത്തിന്റെയും പൂജാരയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ബോളിങ്ങിൽ ഷമിയും ജഡേജയും തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചു. 203 റൺസിനാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 395 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.