scorecardresearch

Rohit Sharma: "നിനക്ക് ബുദ്ധിയില്ലേ?" ഹർഷിത്തിനോട് കലിപ്പിച്ച് രോഹിത് ശർമ

കട്ടക്ക് ഏകദിനത്തിൽ ഹർഷിത് റാണയ്ക്ക് ബോളിങ്ങിൽ മികവ് കാണിക്കാനായില്ല. ഒൻപത് ഓവറിൽ 60ന് മുകളിൽ റൺസ് വഴങ്ങിയാണ് ഹർഷിത് ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വീഴ്ത്തിയത്

കട്ടക്ക് ഏകദിനത്തിൽ ഹർഷിത് റാണയ്ക്ക് ബോളിങ്ങിൽ മികവ് കാണിക്കാനായില്ല. ഒൻപത് ഓവറിൽ 60ന് മുകളിൽ റൺസ് വഴങ്ങിയാണ് ഹർഷിത് ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വീഴ്ത്തിയത്

author-image
Sports Desk
New Update
Harshit Rana, Virat Kohli

ഹർഷിത്തിനോട് കലിപ്പിച്ച് രോഹിത് ശർമ: (സ്ക്രീൻഷോട്ട്)

കട്ടക്ക് ഏകദിനത്തിൽ ഇന്ത്യൻ യുവ പേസർ ഹർഷിത് റാണയെ ഗ്രൌണ്ടിൽ വെച്ച് കുടഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. ഇംഗ്ലണ്ട് ഇന്നിങ്സിലെ 32ാം ഓവറിലാണ് സംഭവം. ഹർഷിതിന്റെ അനാവശ്യ ത്രോയെ തുടർന്ന് പന്ത് ബൌണ്ടറി ലൈൻ തൊട്ടപ്പോൾ ഇംഗ്ലണ്ടിന് നാല് എക്സ്ട്രാ റൺസ് ലഭിച്ചു. 

Advertisment

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ക്രീസ് ലൈനിനുള്ളിൽ നിൽക്കുന്ന സമയമാണ് ഹർഷിത്തിൽ നിന്ന് അനാവശ്യ ത്രോ വന്നത്. ഹർഷിത്തിന്റെ ത്രോ സ്റ്റംപിൽ കൊണ്ടില്ല എന്നതിനൊപ്പം വിക്കറ്റ് കീപ്പർ കെ എൽ രാഹുലിനും കൈക്കലാക്കാനായില്ല. ഒടുവിൽ പന്ത് ബൌണ്ടറി ലൈൻ തൊട്ടു. 

ഇതിൽ തന്റെ അതൃപ്തി രോഹിത് മൈതാനത്ത് വെച്ച് പരസ്യമാക്കി. നിനക്ക് ബുദ്ധിയില്ലേ എന്നാണ് ഹർഷിത്തിന്റെ പക്കൽ വന്ന് രോഹിത് ചോദിച്ചത്. രോഹിത്തിന്റെ ഹർഷിത്തിനോടുള്ള ഈ ചോദ്യത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. 

Advertisment

"നിങ്ങളുടെ ക്യാപ്റ്റൻെ അസ്വസ്ഥപ്പെടുത്താൻ ഒരു വഴിയുണ്ടെങ്കിൽ അത് ഇതാണ്. ശാന്തമായിരിക്കൂ. പഴയ ശൈലിയിലെ ഫാസ്റ്റ് ബോളറാണ് ഹർഷിത്. നിർഭാഗ്യവശാൽ ആക്രമണോത്സുകതയാണ് ഹർഷിതിനെ കൂടുതൽ മികവിലേക്ക് എത്തക്കുന്നത്." കമന്ററി ബോക്സിലിരുന്ന് ഇംഗ്ലണ്ട് മുൻ സ്പിന്നർ ഗ്രെയിം സ്വാൻ പറഞ്ഞത് ഇങ്ങനെ. 

ക്യാപ്റ്റനെ വല്ലാതെ ദേഷ്യപ്പെടുത്തുന്നതാണ് ഇത് എന്നാണ് ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി പ്രതികരിച്ചത്. എന്നാൽ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ സമ്മർദങ്ങൾ കുറയ്ക്കാൻ സഹായിക്കും എന്നും രവി ശാസ്ത്രി പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ ട്വന്റി20 പരമ്പരയിൽ സബ്സ്റ്റിറ്റ്യൂട്ടായി എത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഏകദിന പ്ലേയിങ് ഇലവനിലേക്കും ഹർഷിത്തിന് ഇടം ലഭിച്ചത്. നാഗ്പൂർ ഏകദിനത്തിൽ ഹർഷിത് മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാൽ കട്ടക്ക് ഏകദിനതിലേക്ക് വന്നപ്പോഴേക്കും ഒൻപത് ഓവറിൽ 62 റൺസ് വഴങ്ങിയാണ് ഹർഷിത് ഒരു വിക്കറ്റ് പിഴുതത്. 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഹർഷിത്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്ന് വ്യക്തമല്ല. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. ഇങ്ങനെ വരുമ്പോൾ ഹർഷിത്തിന് പകരം അർഷ്ദീപ് സിങ് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

Read More

Indian Cricket Team Harshit Rana Rohit Sharma Indian Cricket Players india vs england indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: