ബെംഗളൂരുവിലെ ആരാധകരേയും താരങ്ങളേയും ഞെട്ടിച്ച് രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ക്യാച്ച്. വായുവില്‍ വട്ടം കറങ്ങി പന്ത് പിടിയിലാക്കിയാണ് രോഹിത് ഞെട്ടിച്ചത്.

ന്യൂസിലാന്‍ഡ് താരം മിച്ചല്‍ മക്ലഗഷന്‍ എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തിലായിരുന്നു അത്ഭുതക്യാച്ച് പിറന്നത്. ബെംഗളൂരു താരം ഡികോക്കിന്റെ ബുള്ളറ്റ് വേഗത്തിലുള്ള ക്യാച്ചാണ് രോഹിത് അനായാസം കൈപ്പിടിയിലൊതുക്കിയത്.

പന്ത് നിലത്ത് തൊട്ടു തൊട്ടില്ല എന്ന നിലയിലുള്ളപ്പോള്‍ വായുവില്‍ കറങ്ങി തിരിഞ്ഞ് രോഹിത് ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് റിവ്യൂവില്‍ ക്യാച്ചാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡികോക്ക് പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം മുംബൈയ്ക്ക് ജയിക്കാന്‍ 168 റണ്‍സ് വേണം. 45 റണ്‍സെടുത്ത ഓപ്പണര്‍ വോഹ്‌റയാണ് ബെംഗളൂരുവിന്റെ ടോപ്പ് സ്‌കോറര്‍. 37 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലവും 32 റണ്‍സുമായി നായകന്‍ വിരാട് കോഹ്ലിയും പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ ഗ്രാന്റ്‌ഹോമും കത്തിക്കയറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook