വീട്ടിലിരുന്നുള്ള ജോലി അത്ര എളുപ്പമല്ലെന്ന് തോന്നുന്നു; തന്നെ ഒഴിവാക്കിയ ഐസിസിയെ ട്രോളി രോഹിത്

ഇതിൽ ഒരാളെ കാണുന്നില്ലല്ലോയെന്നാണ് രോഹിത്തിന്റെ ആദ്യ പ്രതികരണം

Rohit Sharma, Rohit Sharma pakistan coach, rohit sharma daughter, india vs pakistan, cricket news, sports news"

ന്യൂഡൽഹി: നിലവിൽ കളിക്കുന്ന താരങ്ങളിലും നേരത്തെ വിരമിച്ച താരങ്ങളിലും ഏറ്റവും നന്നായി പുൾഷോട്ട് കളിക്കുന്ന താരമാരെന്ന ചോദ്യത്തോടെ ഐസിസി ഒരു ട്വീറ്റ് ചെയ്തിരുന്നു. നാലു താരങ്ങളുടെ ചിത്രങ്ങളൊടൊപ്പമായിരുന്നു ഐസിസിയുടെ ചോദ്യം.

വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്, മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സ്, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്നിവരുടെ ചിത്രങ്ങളാണ് ഐസിസി ട്വീറ്റ് ചെയ്തത്. ഇതിന് താഴെ രസകരമായ കമന്റുമായി ഐസിസിയെ ട്രോളിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ഉപനായകനുമായ രോഹിത് ശർമ.

ഇതിൽ ഒരാളെ കാണുന്നില്ലല്ലോയെന്നാണ് രോഹിത്തിന്റെ ആദ്യ പ്രതികരണം. ‘വീട്ടിലിരുന്നുള്ള ജോലി അത്ര എളുപ്പമല്ലെന്ന് തോന്നുന്നു’ എന്നും രോഹിത് കൂട്ടിച്ചേർത്തു. പോസ്റ്റിന് താഴെ കൂടുതൽ ആളുകളും പറഞ്ഞത് രോഹിത്തിന്റെ പേരായിരുന്നു. ചിത്രങ്ങളായും പേരായും രോഹിത്തിനെയാണ് കൂടുതൽ ആളുകളും തിരഞ്ഞെടുത്തത്.

ആരാധകരുടെ പ്രതികരണത്തിന് പിന്നാലെ രോഹിത്തും ട്രോളുമായി എത്തിയതോടെ ഐസിസി തടിതപ്പാനുള്ള ശ്രമമായി. “ഫെയർ പ്ലേ, രോഹിത്” എന്ന അടിക്കുറിപ്പോടെ നേരത്തെ പാക്കിസ്ഥാനെതിരെ രോഹിത് പുൾ ഷോട്ടിലൂടെ നേടിയ ഒരു സിക്സിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് ലോകകപ്പിലെ വീഡിയോയാണ് ഐസിസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കമന്റുകളിൽ പലതും ഐസിസി നൽകിയ ഓപ്ഷനിൽ ഇല്ലാത്ത പേരുകളായിരുന്നു. ചിലർ സച്ചിന്റെ പേരു പറഞ്ഞപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും പിന്തുണ ലഭിച്ചു. അതേസമയം, ഹെൽമറ്റ് പോലും ഉപയോഗിക്കാതെ സധൈര്യം പന്തുകൾ പുൾഷോട്ടിലൂടെ അതിർത്തി കടത്തിയിരുന്ന റിച്ചാർഡ്സ് തന്നെ ഹീറോയെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma takes a dig at icc tweet on best pull shot

Next Story
ടോക്കിയോ ഒളിമ്പിക്സ് 2020 റദ്ദാക്കില്ല: യോഷിറോ മോറിolympics,ഒളിമ്പിക്സ്, olympic venue, ഇന്ത്യ, india,2032 olympics, India olympics, Indian Olympic Association, Thomas Bach, sports news, iemalayalam, sports news,
The moderation of comments is automated and not cleared manually by malayalam.indianexpress.com