scorecardresearch

ആദ്യം സ്ലോഗ് സ്വീപ്പ്; ത്രില്ലടിപ്പിക്കുന്ന പുൾ ഷോട്ട്; 352ാം സിക്സ് പറന്നിറങ്ങിയത് സ്റ്റൈലായി

രണ്ടാമത്തെ സിക്സ് അതേ ബൗളർക്കെതിരെ അതേ ഷോട്ട് തന്നെയായിരുന്നു. പക്ഷേ അത് രോഹിത്തിന്റെ ബാറ്റിൽ മനോഹരമായി പറന്ന് വന്ന് കാണികൾക്കിടയിലേക്ക് ഇറങ്ങി

രണ്ടാമത്തെ സിക്സ് അതേ ബൗളർക്കെതിരെ അതേ ഷോട്ട് തന്നെയായിരുന്നു. പക്ഷേ അത് രോഹിത്തിന്റെ ബാറ്റിൽ മനോഹരമായി പറന്ന് വന്ന് കാണികൾക്കിടയിലേക്ക് ഇറങ്ങി

author-image
Sports Desk
New Update
Rohit Sharma against South Africa

Source: Indian Cricket Team, Instagram

റാഞ്ചിയിൽ രോഹിത് ശർമയുടെ ബാറ്റിൽ നിന്ന് വന്ന ആദ്യ സിക്സ് പ്രോട്ടീസ് സ്പിന്നർ പ്രെനാലൻ സുബ്രയനെതിരെ. സ്ലോഗ് സ്വീപ്പിലൂടെയാണ് രോഹിത് പന്ത് നിലംതൊടാതെ പറത്തിയത്. പക്ഷേ ഈ ഷോട്ട് കളിക്കുമ്പോൾ പലപ്പോഴും സംഭവിക്കുന്നത്  പോലെ ആ സ്ലോഗ് സ്വീപ്പിലും രോഹിത്തിന്റെ ടൈമിങ് തെറ്റിയിരുന്നു. രണ്ടാമത്തെ സിക്സ് അതേ ബൗളർക്കെതിരെ അതേ ഷോട്ട്. പക്ഷേ അത് രോഹിത്തിന്റെ ബാറ്റിൽ നിന്ന് മനോഹരമായി പറന്ന് വന്ന് കാണികൾക്കിടയിലേക്ക് ഇറങ്ങി. ടൈമിങ്ങും ബാറ്റ് സ്വിങ്ങും എല്ലാം  ഒത്തിണങ്ങിയ രോഹിത്തിന്റെ ഒന്നൊന്നര സ്ലോഗ് സ്വീപ്പ് സിക്സറുകളിൽ ഒന്നായി അത് മാറി. പിന്നെ?

Advertisment

ഒടുവിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന നേട്ടത്തിലേക്ക് രോഹിത് എത്തിയത് തന്റെ ട്രേഡ്മാർക്ക് പുൾ ഷോട്ടിലൂടെ. മാർക്കോ ജാൻസനെതിരെ ആയിരുന്നു രോഹിത് ശർമയുടെ ഏകദിനത്തിലെ 352ാമത്തെ സിക്സ്. മനോഹരമായ പുൾ ഷോട്ടിലൂടെ രോഹിത് ആ നേട്ടത്തിലേക്ക് എത്തിയത് ആരാധകരേയും ത്രില്ലടിപ്പിക്കുന്നു.

Also Read: സഞ്ജുവിനോട് ചെയ്യുന്നത് അനീതി; ഏകദിനവും കളിപ്പിക്കണം: അനിൽ കുംബ്ലേ

ഇപ്പോഴത്തെ പോലെ ശരീരഭാരം കുറച്ച് ഫിറ്റ് ആകുന്നതിന് മുൻപ് പുൾ ഷോട്ട് രോഹിത്തിന് മുൻപത്തെ പോലെ അനായാസം കളിക്കാനായിരുന്നില്ല. എന്നാൽ റാഞ്ചിയിൽ പഴയ രോഹിത്തിൽ നിന്നാണ് ആ പുൾ ഷോട്ട് വന്നത്. തന്റെ ശരീര ഭാരം മുൻ കാൽമുട്ടിൽ നിന്ന് പിന്നിലേക്ക് ഒരു ചെറിയ ചലനത്തിലൂടെ മാറ്റി, പൊസിഷനിൽ നിന്ന് പന്തിന്റെ പേസ് ഉപയോഗിച്ച് അതിനെ മുകളിലേക്ക് ഒരുകൈത്താങ്ങ് നൽകുന്നതുപോലെ മനോഹരമായി പറത്തിവിടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് സ്ക്വയർ ലെഗിന് പിന്നിലൂടെ പോകുന്ന ആ പുൾ ഷോട്ടുകൾ.

Advertisment

Also Read: "മന്ഥാനയുമായുള്ള വിവാഹം മാറ്റിയത് പലാഷ് പറഞ്ഞിട്ട്; വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു"

ഈയടുത്തായി പുൾ ഷോട്ട് കളിക്കുമ്പോൾ രോഹിത്തിന് ടൈമിങ്ങിൽ കൃത്യത കൊണ്ടുവരാൻ കഴിയാതെ വരികയും ഇതിലൂടെ കൂടുതൽ ശക്തി കൊടുക്കുമ്പോൾ പിഴവുകൾ വരികയും ചെയ്തിരുന്നു.  എന്നാൽ ജാൻസനെതിരെ വന്ന പുൾ ഷോട്ട് രോഹിത് ഫിറ്റ്നസ് മെച്ചപ്പെടുത്തിയത് പോസിറ്റീവ് ഫലം തരുന്നു എന്നതിന്റെ സൂചനയാണ്.

Also Read: "ആ ഊർജം ഇന്ത്യ മിസ് ചെയ്യുന്നു; കോഹ്ലി എടുത്ത തീരുമാനം തെറ്റായിപ്പോയി"

പേസർമാർക്കെതിരായ രോഹിത്തിന്റെ ലോഫ്റ്റഡ് സ്ട്രെയ്റ്റ് സിക്സ് റാഞ്ചിയിലെ കാണികൾക്ക് കാണാനായില്ല. ഒരുപക്ഷേ, ആ ഷോട്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന്റെ വേദിയായ റായ്പൂരിൽ കാണാൻ കഴിഞ്ഞേക്കാം. 51 പന്തിൽ നിന്നാണ് രോഹിത് റാഞ്ചിയിൽ 57 റൺസ് നേടിയത്. അഞ്ച് ഫോറും രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നു. മാത്രമല്ല കോഹ്ലിക്കൊപ്പം നിന്ന് രോഹിത് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. 

Read More: ടീം തകർന്ന് നിൽക്കുന്നു, അപ്പോഴാണ് പന്തിന്റെ സ്ലോഗ് ഷോട്ട്; ലജ്ജ തോന്നുന്നു: ശ്രീകാന്ത്

Rohit Sharma India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: