scorecardresearch
Latest News

സച്ചിൻ-സെവാഗ് കൂട്ടുകെട്ട് പഴങ്കഥയാക്കി രോഹിത്-ധവാൻ സഖ്യം

ഓസ്ട്രേലിയയ്ക്കെതിരെ മൊഹാലിയിൽ നടക്കുന്ന നാലാം ഏകദിനത്തിലാണ് രോഹിത്തും ധവാനും പുതിയ ചരിത്രം കുറിച്ചത്

സച്ചിൻ-സെവാഗ് കൂട്ടുകെട്ട് പഴങ്കഥയാക്കി രോഹിത്-ധവാൻ സഖ്യം

ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതാപ കാലത്തിന്റെ ഓർമ്മകളിൽ ഇന്നും തിളങ്ങി നിൽക്കുന്ന കൂട്ടുകെട്ടാണ് സച്ചിൻ – സെവാഗ് സഖ്യം. ഇന്ത്യൻ കുപ്പായത്തിൽ ഇരുവരും തകർത്തടിച്ചപ്പോഴൊക്കെ ഇന്ത്യ വിജയം അറിഞ്ഞു. വെടിക്കെട്ട് പ്രകടനവുമായി സെവാഗും സച്ചിനും കൂടി അടിച്ചു ചേർത്തത് 4,387 റൺസായിരുന്നു. ഇത് പഴങ്കഥയാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ഓപ്പണിങ് കൂട്ടുകെട്ട് രോഹിത്തും ധവാനും. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കൂട്ടുകെട്ടായി രോഹിത് – ധവാൻ സഖ്യം മാറി.

ഓസ്ട്രേലിയയ്ക്കെതിരെ മൊഹാലിയിൽ നടക്കുന്ന നാലാം ഏകദിനത്തിലാണ് രോഹിത്തും ധവാനും പുതിയ ചരിത്രം കുറിച്ചത്. എന്നാൽ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ കൂട്ടുകെട്ടിൽ ബഹുദൂരം മുന്നിൽ നിൽക്കുന്നത് ടെൻഡുൽക്കർ-ഗാംഗുലി സഖ്യമാണ്. 8,227 റൺസാണ് ഏകദിനത്തിൽ മാത്രം ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ കൂട്ടുകെട്ട്

8,227 സച്ചിൻ-ഗാംഗുലി
4,389 രോഹിത്-ധവാൻ
4,387 ടെൻഡുൽക്കർ-സെവാഗ്
4,332 ദ്രാവിഡ്-ഗാംഗുലി
4,328 രോഹിത്-കോഹ്‌ലി

അതേസമയം, ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ മൂന്നു ഏകദിന മത്സരങ്ങളിലും രോഹിത്തിനും ധവാനും മികച്ച ഫോം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നു മത്സരങ്ങളിൽനിന്നായി ധവാൻ 22 റൺസും രോഹിത് 51 റൺസുമായിരുന്നു നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma shikhar dhawan surpass sachin tendulkar virender sehwag