scorecardresearch

'ബൗളര്‍മാര്‍ സൂക്ഷിച്ചോളൂ'; ഹര്‍മന്‍പ്രീതിനെ അഭിനന്ദിച്ച് ഹിറ്റ്മാനും സെവാഗും

മുന്‍ ഇന്ത്യന്‍ താരമായ വിവിഎസ് ലക്ഷ്മണ്‍, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി നിരവധി പേരാണ് ഹര്‍മന് അഭിനന്ദവുമായെത്തിയത്.

മുന്‍ ഇന്ത്യന്‍ താരമായ വിവിഎസ് ലക്ഷ്മണ്‍, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി നിരവധി പേരാണ് ഹര്‍മന് അഭിനന്ദവുമായെത്തിയത്.

author-image
WebDesk
New Update
'ബൗളര്‍മാര്‍ സൂക്ഷിച്ചോളൂ'; ഹര്‍മന്‍പ്രീതിനെ അഭിനന്ദിച്ച് ഹിറ്റ്മാനും സെവാഗും

ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ റെക്കോര്‍ഡ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകി ഹര്‍മന്‍പ്രീത് കൗറാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ താരം. എട്ട് സിക്‌സും ഏഴ് ബൗണ്ടറിയുമായി 103 റണ്‍സായിരുന്നു ഹര്‍മന്‍ ഇന്നലെ അടിച്ചെടുത്തത്. താരത്തിന്റെ പവര്‍ഹിറ്റുകളെ എങ്ങനെ അഭിനന്ദിക്കണമെന്നറിയാതെ വലയുകയാണ് ആരാധകരും.

Advertisment

ഇതിനിടെ ഹര്‍മന് അഭിനന്ദവുമായി എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു രോഹിത് ഇന്ത്യന്‍ നായികയെ അഭിനന്ദിച്ചത്. നേരത്തെ ടീം ലോകകപ്പിന് ഇറങ്ങും മുമ്പും രോഹിത് ആശംസകള്‍ നേര്‍ന്നിരുന്നു.

ട്വന്റി20 ലോകകപ്പിന് എന്തൊരു തുടക്കമാണിത്. ട്വന്റി 20 സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമായ ഹര്‍മന്റേത് അവിശ്വസനീയമായ ഇന്നിങ്‌സായിരുന്നു. ഹര്‍മന് സ്‌ട്രൈക്ക് നല്‍കിയും ശാന്തമായും ബാറ്റ് ചെയ്ത ജമീമയേയും അഭിനന്ദിക്കേണ്ടതുണ്ട്. ബൗളര്‍മാര്‍ ഹര്‍മനെ സൂക്ഷിക്കണമെന്നും രോഹിത് പറയുന്നു.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഹര്‍മനെ അഭിനന്ദിച്ചു. മനോഹരമായ സെഞ്ച്വറിയായിരുന്നു ഹര്‍മന്റേതെന്നും കരുത്തുറ്റ ഇന്നിങ്‌സെന്നുമായിരുന്നു സെവാഗിന്റെ അഭിനന്ദനം. മുന്‍ ഇന്ത്യന്‍ താരമായ വിവിഎസ് ലക്ഷ്മണ്‍, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി നിരവധി പേരാണ് ഹര്‍മന് അഭിനന്ദവുമായെത്തിയത്.

Advertisment

Harmanpeet Kaur Rohit Sharma Virender Sehwag

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: