ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാ ലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തുന്നത് ഏറ്റവും കഠിനമായത് ഒരുപക്ഷെ അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിനായിരുന്നിരിക്കാം. നായകന്‍ രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ് എന്നിവരയാണ് ടീം നിലനിര്‍ത്തിയത്.
ആകാശ് അംബാനിയാണ് ടീം നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ പട്ടിക പുറത്ത വന്നതോടെയാണ് നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്. സുപ്രധാനികളായ പല താരങ്ങളേയും ഒഴിവാക്കേണ്ടി വന്നിരുന്നു ടീമിന്. ഇത് ഹൃദയഭേദകമായ നിമിഷമായിരുന്നു എന്നാണ് രോഹിത് പറഞ്ഞത്.
“എല്ലാവര്‍ക്കും അറിയാവുന്നത് പോലെ താരങ്ങലെ നിലനിര്‍ത്തുന്നത് മുംബൈയെ സംബന്ധിച്ച് കഠിനമായ ഒരു കാര്യമായിരുന്നു. സുപ്രധാന പങ്കു വഹിക്കുന്ന നിരവധി താരങ്ങളാണ് ടീമിലുള്ളത്. അവരെ വിട്ടു നല്‍കുക എന്നത് ഹൃദയഭേദകമായ കാര്യമായിരുന്നു,” രോഹിത് പറഞ്ഞു.
“നിലനിര്‍ത്താന്‍ കഴിയാത്ത താരങ്ങളെല്ലാം ടീമിനായി മികച്ച പ്രകടനം കാഴ്ച വച്ചവരാണ്. ഒരുപാട് ഓര്‍മകളു അവര്‍ സമ്മാനിച്ചിട്ടുണ്ട്. അവരെ വിട്ടു നല്‍കിയത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ഇപ്പോള്‍ ഞാനുള്‍പ്പടെ നാല് പേരയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ചുറ്റം ഒരു നല്ല ടീമിനെ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” രോഹിത് വ്യക്തമാക്കി.
മുംബൈ നിരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ട്രെന്‍ ബോള്‍ട്ട്, ക്വിന്റണ്‍ ഡി കോക്ക് എന്നിവരിലാരെയും നിലനിര്‍ത്തത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇനി മെഗാ താരലേലത്തില്‍ മുംബൈക്ക് അവശേഷിക്കുന്നത് 48 കോടി രൂപ മാത്രമാണ്. ലേലത്തില്‍ ഇവരില്‍ കുറച്ച് പേരെയെങ്കിലും മുംബൈ ടീമിലെത്തിച്ചേക്കും.