ഏതാനും ദിവസം മുൻപാണ് രോഹിത് ശർമ്മയ്ക്കും ഭാര്യ റിത്വികയ്ക്കും പെൺകുഞ്ഞ് പിറന്നത്. ഓസ്ട്രേലിയൻ പര്യടനത്തിലായിരുന്ന രോഹിത് കുഞ്ഞുണ്ടായ ഉടൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ സിഡ്നി ടെസ്റ്റ് രോഹിത്തിന് നഷ്ടമായി. നാട്ടിലെത്തിയ ഉടൻ തന്നെ മകളുടെ കുഞ്ഞിക്കൈ കാണിക്കുന്നൊരു ചിത്രം രോഹിത് ആരാധകർക്കായി പങ്കുവച്ചിരുന്നു.

ഇന്നിതാ തന്റെ പൊന്നോമനയുടെ പേര് ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. ‘ബേബി സമയ്റ’ എന്നാണ് രോഹിത്തിന്റെ മകളുടെ പേര്. മകൾക്കും റിത്വികയ്ക്കും ഒപ്പമുള്ളൊരു ചിത്രവും രോഹിത് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ റിത്വികയുടെ പിറന്നാളിന് ഒപ്പമില്ലാതെ ആയിപ്പോയതിൽ രോഹിത് ക്ഷമ ചോദിച്ചിരുന്നു. ഡിസംബർ 21 ന് ആയിരുന്നു റിത്വികയുടെ പിറന്നാൾ. 2015 ഡിസംബർ 13 നാണ് രോഹിത്തും റിത്വികയും വിവാഹിതരായത്.

സിഡ്നി ടെസ്റ്റ് നഷ്ടപ്പെട്ട രോഹിത് ജനുവരി 12 ന് തുടങ്ങുന്ന ഏകദിന മത്സരത്തിൽ കളിക്കും. രോഹിത്തിനെ നാലാം ടെസ്റ്റിൽനിന്നും ഒഴിവാക്കിയെന്നും ജനുവരി എട്ടിന് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ടീമിനൊപ്പം പങ്കുചേരുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook