പന്ത് കൊണ്ട് എതിരാളികളെ വട്ടം കറക്കുന്ന ഇന്ത്യൻ സ്പിന്നറാണ് യുസ്വേന്ദ്ര ചാഹൽ. ബാറ്റിങ് ഓർഡറിൽ പത്താം സ്ഥാനത്താണ് താരം. എന്നാൽ ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയുടെ ബാറ്റിങ് നിര നിലംപതിച്ചപ്പോൾ വാലറ്റത്ത് ചാഹൽ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയുടെ വൻ നാണക്കേടിന്റെ ആഘാതം കുറച്ചത്.
ഇന്ത്യൻ നിരയിലെ ആദ്യ ആറ് ബാറ്റ്സ്മാന്മാരിൽ അഞ്ച് പേർ മാത്രമാണ് നാലാം മത്സരത്തിൽ രണ്ടക്കം കടന്നത്. കുൽദീപ് യാദവിനൊപ്പം ചേർന്ന് ഒമ്പതാം വിക്കറ്റിൽ 25 റൺസ് ചാഹൽ കൂട്ടിച്ചേർത്തു. മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു. 37 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികൾ ഉൾപ്പടെ 18 റൺസ് നേടി ചാഹൽ ഇന്ത്യയുടെ ടോപ് സ്കോററുമായി.
ഇത് ചൂണ്ടിക്കാട്ടിയാണ് കോഹ്ലിയുടെ അഭാവത്തിൽ ടി20 പരമ്പരയിൽ തനിക്ക് ബാറ്റിങ് ഓർഡറിൽ പ്രൊമോഷൻ വേണമെന്ന് ചാഹൽ നായകൻ രോഹിത്തിനോട് ആവശ്യപ്പെട്ടത്. അവസാന ഏകദിന മത്സരത്തിന് ശേഷം ബിസിസിഐയുടെ പേജില്‍ വരുന്ന ചാഹല്‍ ടിവി എന്ന ചാഹല്‍ അവതരിപ്പിക്കുന്ന അഭിമുഖ പരിപാടിയിലാണ് ചാഹൽ രോഹിത്തിനോട് ആവശ്യം ഉന്നയിച്ചത്.
ചാഹലിന്റെ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞ രോഹിത് പക്ഷെ ഒരു നിബന്ധന വച്ചു. ഇന്ത്യ ജയിക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടണമെന്നതായിരുന്നു രോഹിത്തിന്റെ നിബന്ധന.
Also Read: ‘പത്ത് തലയാ, തനി രാവണന്’; നീഷമിനെ പുറത്താക്കാന്‍ ധോണിയുടെ കുതന്ത്രം
“ഇന്ത്യ തോറ്റ കഴിഞ്ഞ മത്സരത്തിൽ ചാഹലായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ എന്നത് സത്യമാണ്. എന്നാൽ ഇന്ത്യ ജയിക്കുന്ന ഒരു മത്സരത്തിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടാൻ സാധിക്കണം. അങ്ങനെയെങ്കിൽ രവി ശാസ്ത്രിയോട് പറഞ്ഞ് ചാഹലിനെ മൂന്നാം നമ്പരിലേക്ക് പരിഗണിക്കാം,” രോഹിത് തമാശ രൂപേണ പറഞ്ഞു.
WATCH: Hitman @ImRo45's guest appearance on Chahal TV
Why does Rohit want to give @yuzi_chahal a batting promotion? – by @RajalArora
Find out here https://t.co/3T5E4KDGEx pic.twitter.com/iI9IZmkoV1
— BCCI (@BCCI) February 3, 2019
ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരവും ഇന്ത്യ ജയിച്ചിരുന്നു. 35 റൺസിനാണ് അവസാന ഏകദിനത്തിൽ ഇന്ത്യ ആഥിതേയരെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.