ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വെെസ് ക്യാപ്‌റ്റനും ഓപ്പണിങ് ബാറ്റ്‌സ്‌മാനുമാണ് രോഹിത്.

Read Also: ഇന്ത്യ കണ്ട മികച്ച ക്യാപ്‌റ്റൻ കോഹ്‌ലിയല്ല; ഇഷ്‌ട നായകനെ വെളിപ്പെടുത്തി രോഹിത് ശർമ

ഖേൽ രത്‌ന പുരസ്‌കാരം നേടുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് രോഹിത്. നേരത്തെ സച്ചിൻ ടെൻഡുൽക്കർ, എം.എസ്.ധോണി, വിരാട് കോഹ്‌ലി എന്നിവരും ഖേൽ രത്‌ന പുരസ്‌കാരം നേടിയിട്ടുണ്ട്.

അഞ്ച് കായിക താരങ്ങൾക്കാണ് ഖേൽ രത്‌ന പുരസ്‌കാരം. രോഹിത് ശർമയ്‌ക്കു പുറമേ വിനേഷ് ഫോഗാട്ട് (ഏഷ്യൻ ഗെയിം സ്വർണ മെഡൽ ജേതാവ്, മണിക ബത്ര (ടേബിൾ ടെന്നീസ്), റാണി റാംപാൽ (ഹോക്കി വനിത ടീം ക്യാപ്‌റ്റൻ), മാരിയപ്പൻ തങ്കുവേലു (പാരാലിംപിക് സ്വർണ മെഡൽ ജേതാവ്) എനിനവരും ഖേൽ രത്‌ന പുരസ്‌കാരത്തിനു അർഹരായി.

Read Also: ഫഹദിന്റെ ഓണച്ചിത്രം ‘സീ യൂ സൂൺ’; റിലീസ് സെപ്റ്റംബർ ഒന്നിന്

ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, വനിത ക്രിക്കറ്റ് താരം ദീപ്‌തി ശർമ, ടെന്നീസ് താരം ദിവിജ് ശരൺ, ഫുട്‌ബോൾ താരം സന്തോഷ് ജിങ്കൻ എന്നിവരടക്കം 27 പേർ അർജുന പുരസ്‌കാരത്തിനും അർഹരായി. ഒളിംപ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്‌കാരവും ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook