വിവാഹ വാർഷികത്തിൽ മനോഹരമായൊരു കുറിപ്പിലൂടെ ഭാര്യ റിത്വികയോടുളള സ്നേഹം പ്രകടിപ്പിക്കുകയാണ് രോഹിത് ശർമ. റിത്വികയില്ലാതെ തന്റെ ജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ലെന്നാണ് രോഹിത് പറയുന്നത്. ഇന്നു രോഹിത്തിന്റെയും റിത്വികയുടെയും നാലാം വിവാഹ വാർഷികമാണ്.

”നീയില്ലാതെ എന്റെ ജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ല. ഇതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു”, ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രം പങ്കുവച്ച് രോഹിത് കുറിച്ച വാക്കുകളാണിത്. രോഹിത്തിന്റെ നിരവധി ആരാധകരും വിവാഹ വാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.

ആറു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു 2015 ൽ രോഹിതും റിത്വിക സജ്ദേഹും തമ്മിലുളള വിവാഹം. ഇവർക്ക് ഒരു മകളുണ്ട്.

View this post on Instagram

A post shared by Ritika Sajdeh (@ritssajdeh) on

നിലവിൽ മികച്ച ഫോമിലാണ് രോഹിത് ശർമ. ഈ വർഷം രോഹിത്തിനെ സംബന്ധിച്ച് വളരെ നല്ലതായിരുന്നു. ഐപിഎൽ രോഹിത് നായകനായ മുംബൈ ഇന്ത്യൻസാണ് ഇത്തവണത്തെ കപ്പുയർത്തിയത്. ടെസ്റ്റിൽ ഓപ്പണറായി രോഹിത് ഇറങ്ങിയതും ഈ വർഷമായിരുന്നു. സെഞ്ചുറിക്കു പിന്നാലെ ഇരട്ട സെഞ്ചുറിയും നേടി രോഹിത് ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു. ടി20 യിലും രോഹിത് മികച്ച ഫോമിലാണ്. ടി20 യിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ കോഹ്‌ലിയും രോഹിതും ഒപ്പത്തിനൊപ്പമാണ്.

Read Also: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം

രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 400 സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡും രോഹിത് ശർമ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ മുംബൈയിൽ നടന്ന ടി20 മത്സരത്തിലാണ് ഹിറ്റ്മാൻ നാഴികകല്ല് പിന്നിട്ടത്. രാജ്യാന്തര ക്രിക്കറ്റിൽ 400ലധികം സിക്സറുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് രോഹിത് ശർമ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവും.

400 സിക്സറുകളെന്ന ചരിത്രനേട്ടം പിന്നിടൻ രോഹിത്തിന് വേണ്ടി വന്നത് കേവലം 354 രാജ്യന്തര മത്സരങ്ങളാണ്. മൂന്ന് ഫോർമാറ്റിലുമായിട്ടാണ് രോഹിത്തിന്റെ നേട്ടം. ടെസ്റ്റിൽ 52 തവണ സിക്സർ പായിച്ച രോഹിത് ഏകദിനത്തിൽ 232 തവണയും ടി20യിൽ 121 തവണയും പന്ത് ബൗണ്ടറി കടത്തി. ആകെ ഇന്ത്യൻ താരത്തിന്റെ പേരിൽ 404 സിക്സറുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook