ടി20 റൺവേട്ടയിൽ റെക്കോർഡിട്ട് രോഹിത് ശർമ്മ; മാർട്ടിൻ ഗുപ്റ്റിലിനെ കടത്തിവെട്ടി

ടി20യിൽ 100 സിക്സ് എന്ന നേട്ടവും രോഹിത് ഈ മത്സരത്തിൽ കൈവരിച്ചു

ടി20 റൺവേട്ടയിൽ ഒന്നാം സ്ഥാനം കീഴടക്കി രോഹിത് ശർമ്മ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിലായിരുന്നു രോഹിത്തിന്റെ റെക്കോർഡ് നേട്ടം. ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിനെ മറി കടന്നാണ് ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രോഹിത് ഒന്നാമതെത്തിയത്. 35റൺസായിരുന്നു രോഹിത്തിന് ഒന്നാമതെത്താൻ വേണ്ടിയിരുന്നത്.

പട്ടികയിൽ 2,237 റൺസുമായി മൂന്നാം സ്ഥാനത്തായിരുന്നു രോഹിത്. 2,272 റൺസുമായി ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ ആയിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 2,245 റൺസുമായി പാക്കിസ്ഥാൻ താരം ഷൊയ്ബ് മാലിക്കും. ഈ പരമ്പരയിൽ പരുക്ക് കാരണം ന്യൂസിലൻഡ് ടീമിൽനിന്നും വിട്ടുനിൽക്കുകയാണ് മാർട്ടിൻ ഗുപ്റ്റിൽ.

അതുപോലെ ടി20യിൽ 100 സിക്സ് എന്ന നേട്ടവും രോഹിത് ഈ മത്സരത്തിൽ കൈവരിച്ചു. ഈ നേട്ടം കൈവരിക്കാൻ വെറും രണ്ടെണ്ണം കൂടി മതിയായിരുന്നു രോഹിത്തിന്. 98 സിക്സുമായി മൂന്നാം സ്ഥാനത്തായിരുന്നു രോഹിത്. 103 സിക്സുമായി വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലും ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

2007 ലാണ് രോഹിത്തിന്റെ ടി20 അരങ്ങേറ്റം. ടി20 യിൽ 92 മത്സരങ്ങളാണ് രോഹിത് കളിച്ചിട്ടുളളത്. 118 ആണ് ഉയർന്ന സ്കോർ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma overtakes martin guptill highest run scorer in t20is

Next Story
ഐപിഎല്ലിൽ ഇന്ത്യൻ ബോളർമാർക്ക് വിശ്രമം നൽകാൻ ആവശ്യപ്പെടും: രവി ശാസ്ത്രിRavi Shastri,രവി ശാസ്ത്രി, BCCI,ബിസിസിഐ, Team India,ടീം ഇന്ത്യ, india world cup, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com