വിരാട് കോഹ്ലി ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം പിന്മുറക്കാരന് ആരാവണമെന്നതില്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഉപനായകസ്ഥാനത്തേക്ക് എത്തിയ രോഹിത് ശര്‍മയ്ക്ക് തന്നെയാണ് മുന്‍തുക്കം. എന്നാല്‍ നായകന്റെ ഉത്തരാവിദത്വം ഏല്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്ന് കെ. എല്‍. രാഹുലും ജസ്പ്രിത് ബുംറയും പ്രഖ്യാപിച്ചിരുന്നു.
ഏഴ് വര്‍ഷം ഇന്ത്യയെ നയിച്ചതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് കോഹ്ലി പടിയിറക്കം സ്ഥിരീകരിച്ചത്. കോഹ്ലിയുടെ തീരുമാനത്തില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടുകയും ചെയ്തു. റിഷഭ് പന്തും രാഹുലും നായകപട്ടികയില് ഉണ്ടെന്നാണ് സൂചനകള്‍. പക്ഷെ പ്രസ്തുത വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രോഹിത് ശര്‍മ.
“അതിനെല്ലാം സമയമുണ്ട്. എന്റെ ശ്രദ്ധ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലാണിപ്പോള്. ജോലിഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങള്‍ വരാനുണ്ട്. അതിനാല്‍ തന്നെ ടെസ്റ്റ് നായകസ്ഥാനം സംബന്ധിച്ചുള്ള ചിന്തകള്‍ ഇപ്പോഴില്ല,” രോഹിത് വ്യക്തമാക്കി.
“ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3-0 ഏകദിന പരമ്പര നഷ്ടമായതില്‍ ഭയപ്പെടാനൊന്നുമില്ലെന്നാണ് രോഹിത് പറയുന്നത്. ഒരു പരമ്പര തോറ്റതിനാല്‍ വിലയിരുത്തലുകളുടെ ആവശ്യമില്ല. താരങ്ങളെ മാറ്റി പരീക്ഷിക്കുന്നതിനാലാണിത്. പ്രതീക്ഷിച്ച കാര്യങ്ങളാണ് സംഭവിച്ചത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികവ് പുലര്‍ത്തുക എന്നതാണ് പ്രധാനം,” രോഹിത് കൂട്ടിച്ചേര്‍ത്തു.
Also Read: രോഹിതിന്റെ കീഴില്‍ ഇന്ത്യ; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം