കഴിഞ്ഞ ആഴ്ചയാണ് രോഹിത് ശർമയെ “അടുത്ത എംഎസ് ധോണി” എന്ന് സുരേഷ് റെയ്‌ന വിശേഷിപ്പിച്ചത്. റെയ്നയുടെ വിശേഷണവുമായി ബന്ധപ്പെട്ട് തനിക്കുള്ള അഭിപ്രായം പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ ഇപ്പോൾ.
ധോണിയുടെയും രോഹിത്തിന്റെയും നായകത്വത്തിൽ റെയ്ന കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്ങ്സിൽ ധോണിക്കൊപ്പവും 2018ലെ നിദാഹാസ് ട്രോഫിയിൽ രോഹിത്തിനൊപ്പവും. ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ടീമിലെ എല്ലാവരുടെയും വാക്കുകൾ കേൾക്കുന്ന വ്യക്തിയാണെന്നും റെയ്ന പറഞ്ഞിരുന്നു.
Read More: രോഹിത് ശർമ ഇന്ത്യയുടെ അടുത്ത എംഎസ് ധോണി: സുരേഷ് റെയ്ന
“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത എംഎസ് ധോണിയാണ് ഇദ്ദേഹമെന്ന് ഞാൻ പറയും. അദ്ദേഹം ശാന്തനാണ്, കേൾക്കാൻ ഇഷ്ടപ്പെടുന്നു, കളിക്കാർക്ക് ആത്മവിശ്വാസം നൽകുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നു, അതിനുപരി മുന്നിൽ നിന്ന് നയിക്കാൻ ഇഷ്ടപ്പെടുന്നു,” സൂപ്പർ ഓവർ പോഡ്‌കാസ്റ്റിൽ റെയ്ന പറഞ്ഞു.
എന്നാൽ റെയ്നയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ ധോണി അതുല്യനായ മനുഷ്യനാണെന്നും മറ്റാരുമായും അദ്ദേഹത്തെ താരതമ്യം ചെയ്യാനാവില്ലെന്നും രോഹിത് പറഞ്ഞു.
Read More: ധോണിയേക്കാൾ ഒരുപടി താഴെയാണ് പോണ്ടിങ്; മികച്ച നായകനെ തിരഞ്ഞെടുത്ത് ഷാഹിദ് അഫ്രീദി
“അതെ, സുരേഷ് റെയ്‌നയുടെ അഭിപ്രായത്തെക്കുറിച്ച് ഞാൻ കേട്ടു. എംഎസ് ധോണി മറ്റാരെയും പോലെയല്ലാത്ത ഒരു ആളാണ്, അദ്ദേഹത്തെപ്പോലെ ആർക്കും ആകാൻ കഴിയില്ല, താരതമ്യങ്ങൾ അങ്ങനെയാകരുതെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ വ്യക്തിയും വ്യത്യസ്തരാണ്, എല്ലാവർക്കും ശക്തിയും ബലഹീനതയും ഉണ്ട്, ” ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ രോഹിത് പറഞ്ഞു.
Q: Will we see a six-hitting competition between @hardikpandya7, @KieronPollard55, @lynny50 and you?#AskRo @ImRo45
– @mipaltan— Rohit Sharma (@ImRo45) August 2, 2020
Read More: എംഎസ് ധോണി ഇന്ത്യയ്ക്ക് വേണ്ടി തന്റെ അവസാന മത്സരവും കളിച്ചു കഴിഞ്ഞു: ആശിഷ് നെഹ്റ
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഏറ്റവും വിജയം നേടിയ നായകനാണ് രോഹിത്. നാല് കിരീടങ്ങൾ താരത്തിന്റെ നായകത്വത്തിൽ മുംബൈ ഇന്ത്യൻസ് നേടി. മുൻ ഇന്ത്യൻ നായകൻ ധോണി ചെന്നൈക്ക് വേണ്ടി നേടിയ കിരീടങ്ങളേക്കാൾ ഒന്ന് അധികമാണത്. 2019 ഐപിഎൽ ഫൈനലിൽ മുംബൈ ചെന്നൈയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 10 തവണ രോഹിത് നായകനായി ഇറങ്ങിയിട്ടുണ്ട്. 80 ശതമാനമാണ് രോഹിത് ടീം ഇന്ത്യയുടെ നായകനായി ഇറങ്ങിയപ്പോഴുള്ള വിജയനിരക്ക്.
Read More: Rohit Sharma responds to Suresh Raina calling him ‘next MS Dhoni’