ദുബായ്: പുതുക്കിയ ഐസിസി റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ താരം രോഹിത് ശർമ. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ നാല് സ്ഥാനം മെച്ചപ്പെടുത്തി രോഹിത് ശർമ അഞ്ചാം സ്ഥാനത്തെത്തി. രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച​ റാങ്കിങ്ങാണ് ഇത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് രോഹിത് ശർമയാണ്. 5 ഏകദിനങ്ങളിൽ നിന്ന് 59.65 റൺസ് ശരാശരിയിൽ 296 റൺസാണ് രോഹിത് ശർമ അടിച്ചു കൂട്ടിയത്. ഒരു സെഞ്ചുറിയും 2 അർധസെഞ്ചുറിയുമാണ് രോഹിത് നേടിയത്. റാങ്കിങ്ങിൽ 790 പോയിന്റാണ് രോഹിത് ശർമയ്ക്കുള്ളത്. 877 പോയിന്രുള്ള വിരാട് കോഹ്‌ലിയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.

ഓസീസ് ഓപ്പണർ ഡേവിഡ് വാർണറാണ് രണ്ടാം സ്ഥാനത്ത്. ഡിവില്ലിയേഴ്സ് മൂന്നാം സ്ഥാനത്തും, ജോ റൂട്ട് നാലാം സ്ഥാനത്തുമുണ്ട്. ബോളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറയും കുൽദീപ് യാദവുമാണ് ആദ്യ പത്തിൽ ഉള്ളത്. ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ