scorecardresearch
Latest News

കോഹ്ലിയെ മറികടക്കാനുള്ള സുവര്‍ണാവസരം നഷ്ടമാക്കി രോഹിത്; ഹിറ്റ്മാന്‍ കൈവിട്ടത് ചരിത്രനേട്ടം

കിവീസിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും വിരാടിന് വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്വം രോഹിത്തിനെ തേടിയെത്തുകയായിരുന്നു

കോഹ്ലിയെ മറികടക്കാനുള്ള സുവര്‍ണാവസരം നഷ്ടമാക്കി രോഹിത്; ഹിറ്റ്മാന്‍ കൈവിട്ടത് ചരിത്രനേട്ടം

ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. ഐസിസിയുടെ റാങ്കിങ്ങിലും ഇരുവരും തന്നെയാണ് മുന്നിലുള്ളത്. വിരാട് തന്നെയാണ് മുന്നില്‍ നിന്നു നയിക്കുന്നത്. രോഹിത് രണ്ടാമതും.

തുടര്‍ സെഞ്ചുറികളാണ് വിരാടിനെ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാതെ നിലനിര്‍ത്തുന്നത്. മറുവശത്ത് രോഹിത്താകട്ടെ കഴിഞ്ഞ പത്ത് പരമ്പരകളിലും ഒരു സെഞ്ചുറി എങ്കിലും നേടിയിട്ടുണ്ട്. അതൊരു ലോക റെക്കോര്‍ഡാണ്. എന്നാല്‍ ഈ കുതിപ്പിന് ന്യൂസിലാന്റ് പരമ്പരയില്‍ വിരാമമായി.

കിവീസിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും വിരാടിന് വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്വം രോഹിത്തിനെ തേടിയെത്തുകയായിരുന്നു. ഐസിസി പോയന്റ് പട്ടികയില്‍ രോഹിത്തിന് കോഹ്ലിയെ പിന്തള്ളി മുന്നിലെത്താനുള്ള അവസരമായിരുന്നു ഇത്.

കോഹ്ലി ഇല്ലാതിരുന്ന ഏകദിനങ്ങളിലൊന്നില്‍ ഒരു സെഞ്ചുറിയെങ്കിലും നേടാനായിരുന്നുവെങ്കില്‍ രോഹിത്തിന് കോഹ്ലിയെ മറി കടന്ന് ഒന്നാമതെത്താന്‍ സാധിക്കുമായിരുന്നു. തന്റെ കരിയറില്‍ ആദ്യമായി ലോക ഒന്നാം റാങ്കിലെത്താനുള്ള അവസരമായിരുന്നു രോഹിത്തിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ രണ്ട് മത്സരങ്ങളിലും കാര്യമായൊന്നും ചെയ്യാനാകാതെ വന്നതോടെ രോഹിത്തിന് ഈ അവസരം നഷ്ടമായി.

അവസാന രണ്ട് ഏകദിനങ്ങളില്‍ രോഹിത്തിന്റെ സ്‌കോര്‍ ഏഴ്, രണ്ട് എന്നിങ്ങനെയാണ്. നിലവില്‍ കോഹ്ലിക്ക് 896 പോയന്റും രോഹിത്തിന് 876 പോയന്റുമാണുള്ളത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma misses rare oppertunity to dethrawn virat kohli