scorecardresearch

ഔട്ടിന് പകരം സ്‌ക്രീനില്‍ തെളിഞ്ഞത് 'നോട്ട് ഔട്ട്'; പൊട്ടിത്തെറിച്ച് രോഹിത് ശര്‍മ

അമ്പയര്‍ ഔട്ട് നല്‍കിയിട്ടും പുറത്താക്കാതെ ജയന്‍റ് സ്ക്രീന്‍

അമ്പയര്‍ ഔട്ട് നല്‍കിയിട്ടും പുറത്താക്കാതെ ജയന്‍റ് സ്ക്രീന്‍

author-image
Sports Desk
New Update
Rohit Sharma,രോഹിത് ശര്‍മ്മ, Rohit Sharma Angry, രോഹിത് ശര്‍മ്മ കോപാകുലന്‍,Rohit Bangladesh, IND vs BAN, ie malayalam,

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി20 യ്ക്കിടെ ആരാധകരേയും താരങ്ങളേയും ഒരേപോലെ ആശങ്കയിലാക്കിയതായിരുന്നു സ്റ്റേഡിയത്തിലെ ഭീമന്‍ സ്‌ക്രീനിലെ പിഴവ്. സൗമ്യ സര്‍ക്കാർ പുറത്തായപ്പോഴായിരുന്നു സ്‌ക്രീനില്‍ തെറ്റ് സംഭവിച്ചത്.

Advertisment

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 13-ാം ഓവര്‍. ചാഹലിന്റെ പന്തില്‍ ഋഷഭ് പന്തിന്റെ സ്റ്റംപിങ്ങില്‍ സര്‍ക്കാര്‍ പുറത്തായി. എന്നാല്‍ സംശയം തോന്നിയതോടെ അന്തിമതീരുമാനം തേര്‍ഡ് അമ്പയറിന് വിട്ടു. സര്‍ക്കാര്‍ ബൗണ്ടറി ലൈനിനരികെ കാത്തു നില്‍ക്കെ തേര്‍ഡ് അമ്പയര്‍ വിക്കറ്റ് പരിശോധിച്ചു.

റീപ്ലേയില്‍ പുറത്തായത് തന്നെയാണെന്ന് വ്യക്തമായി. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് സ്‌ക്രീനില്‍ എഴുതിക്കാണിച്ചത് നോട്ട് ഔട്ട് എന്നായിരുന്നു. ഇതോടെ സൗമ്യ സർക്കാർ തിരിച്ചു നടക്കാന്‍ തുടഹങ്ങി. പെട്ടെന്നു തന്നെ നോട്ട് ഔട്ട് മാറി സര്‍ക്കാര്‍ ഔട്ടാണെന്ന് സ്‌ക്രീനില്‍ തെളിഞ്ഞു. സംഭവം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ ചൊടിപ്പിച്ചു. പൊതുവെ കളിക്കളത്തില്‍ ശാന്തനായ രോഹിത്തിന് നിയന്ത്രണം വിട്ടു. ഇതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

20 പന്തുകളില്‍ നിന്നും 30 റണ്‍സുമായാണ് സര്‍ക്കാര്‍ പുറത്തായത്. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ബംഗ്ലാദേശിനൊപ്പമെത്തി. മൂന്നാമത്തേയും അവസാനത്തേയും മത്സരം നാഗ്പൂരില്‍ ഞായറാഴ്ച നടക്കും.

India Vs Bangladessh Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: