scorecardresearch

റിവ്യു എടുക്കാൻ നിർബന്ധിച്ച് കുൽദീപ്; ദാ വരുന്നു 'ഗാർഡൻ ബോയ്സ് ക്ലബ് കാ പ്രസിഡന്റ് ഹിറ്റ്മാൻ'

Rohit Sharma Viral Video; റിവ്യു അപ്പീൽ നൽകാൻ പറഞ്ഞ് കുൽദീപ് യാദവ് ക്യാപ്റ്റൻ കെ എൽ രാഹുലിനോട് കെഞ്ചുന്നത് കണ്ട് രോഹിത്തിന് ചിരിയടക്കാനായില്ല

Rohit Sharma Viral Video; റിവ്യു അപ്പീൽ നൽകാൻ പറഞ്ഞ് കുൽദീപ് യാദവ് ക്യാപ്റ്റൻ കെ എൽ രാഹുലിനോട് കെഞ്ചുന്നത് കണ്ട് രോഹിത്തിന് ചിരിയടക്കാനായില്ല

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rohit Sharma against South Africa

ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന്റെ നിരാശയിൽ നിൽക്കുന്ന ഇന്ത്യ ഏകദിന പരമ്പര ജയിക്കാനുറച്ചാണ് വിശാഖപട്ടണത്ത് ഇറങ്ങിയത്. ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് തടയുന്നതിനായി ഇന്ത്യ ശ്രമിക്കുന്നതിന് ഇടയിൽ കുൽദീപ് യാദവിനെ ട്രോളുന്ന രോഹിത് ശർമയാണ് ആരാധകർക്ക് കൗതുകമാവുന്നത്. 

Advertisment

റിവ്യു എടുക്കുന്നതിനായി ക്യാപ്റ്റൻ കെ എൽ രാഹുലിനെ നിർബന്ധിക്കുകയായിരുന്നു കുൽദീപ്. റിവ്യു അപ്പീൽ നൽകാൻ പറഞ്ഞ് കുൽദീപ് രാഹുലിനോട് കെഞ്ചുന്നത് കണ്ട് രോഹിത്തിന് ചിരിയടക്കാനായില്ല. ദക്ഷിണാഫ്രിക്കൻ താരം എൻഗിഡിക്കെതിരായ എൽബിഡബ്ല്യു അപ്പീൽ ഓൺ ഫീൽഡ് അമ്പയർ നിരസിച്ചതോടെ റിവ്യു എടുക്കാൻ കുൽദീപ് ആവശ്യപ്പെടുകയാണ്. 

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

രാഹുൽ റിവ്യു എടുക്കാൻ തയ്യാറാവാതിരുന്നിട്ടും കുൽദീപ് നിർബന്ധം പിടിച്ചു. ഇത് കണ്ട് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത്ത് എത്തി കുൽദീപിനെ കളിയാക്കി തിരികെ പോകാൻ ആവശ്യപ്പെട്ടു. 2024ലെ വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ശേഷം വൈറലായ രോഹിത്തിന്റെ 'ഗാർഡൻ ബോയ്സ് കാ ക്ലബ് പ്രസിഡന്റ്' എന്ന വാക്കാണ് ഈ സമയം കമന്റേറ്റർമാർ ഓർമിപ്പിച്ചത്.  

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 300 എന്ന ടോട്ടലിലേക്ക് എത്താൻ ഇന്ത്യ അനുവദിച്ചില്ല. ഡികോക്കിന്റെ സെഞ്ചുറിയും ബവുമയുടെ 48 റൺസുമാണ് പ്രോട്ടീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 

Also Read; രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

89 പന്തിൽ നിന്ന് എട്ട് ഫോറും ആറ് സിക്സും പറത്തിയാണ് ഡികോക്ക് 106 റൺസ് കണ്ടെത്തിയത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും കുൽദീപ് യാദവും നാല് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതവും പിഴുതു. 

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Rohit Sharma India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: