ഓസീസിനെതിരായ അവശേഷിക്കുന്ന ടെസ്റ്റുകൾക്കായി മെൽബണിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമ. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് രോഹിത് ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്.

അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ആകെ 36 റൺസ് നേടി പരാജയപ്പെട്ട ഇന്ത്യൻ ഇന്ത്യൻ ടീം ഏതാനും ദിവസങ്ങൾക്ക് ശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസീസിനെ എട്ട് വിക്കറ്റിന് കീഴടക്കി. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഇനി അവശേഷിക്കുന്നത്.

രോഹിതിനെ ഉൾപ്പെടുത്തുന്നത് ഏറ്റവും മോശം ഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോയ ടീമിനെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

രോഹിത് ഇന്ത്യൻ ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിലെത്തുന്നതിന്റെ ദൃശ്യങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി രോഹിതിനോട് ക്വാറന്റൈൻ ദിനങ്ങൾ എങ്ങനെയായിരുന്നെന്ന് തിരക്കുന്നതിന്റെയും രോഹിത് മറുപടി നൽകുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. തനിക്ക് പ്രായം കുറഞ്ഞതായി തോന്നുന്നുവെന്ന് രോഹിത് പറയുന്നതാണ് സംഭാഷണത്തിൽ കേൾക്കാനാവുന്നത്.

ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ എന്നിവർക്ക് രോഹിത് ആശംസകൾ കൈമാറി.

Read More: സമർത്ഥനായ നായകൻ; രഹാനയെക്കുറിച്ച് രവി ശാസ്ത്രി

സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ പ്ലേയിംഗ് ഇലവനിൽ രോഹിത്തിനെ ഉൾപ്പെടുത്തുന്നതിന് മുൻപായി അദ്ദേഹത്തിന്റെ ശാരീരിക നില എങ്ങനെയുണ്ടെന്ന് മെഡിക്കൽ ടീം പരിശോധിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞു.ജനുവരി 7 മുതലാണ് മൂന്നാം ടെസ്റ്റ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹം ക്വാറന്റൈനിലായിരുന്നതിനാൽ അദ്ദേഹത്തെ ശാരീരിക നില എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആശയവിനിമയം നടത്തും,”ചൊവ്വാഴ്ച ഇന്ത്യ വിജയിച്ച മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ശാസ്ത്രി പറഞ്ഞിരുന്നു.

ഓസീസിനെതിരായ മത്സരത്തിൽ പങ്കെടുക്കാൻ താൻ കാത്തിരിക്കുകയാണെന്ന് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരിക ക്ഷമതാ പരിശോധന നടത്തിയ രോഹിത് പറഞ്ഞതായി ഡിസംബർ 11 ന് ബിസിസിഐ അറിയിച്ചിരുന്നു.

ഐ‌പി‌എല്ലിനിടെ രോഹിതിന്‌ കാൽവെണ്ണയിഷ പരിക്ക് പറ്റിയിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ ഓസീസ് പര്യനത്തിലെ ലിമിറ്റഡ് ഓവർ പരമ്പരകൾ രോഹിത്തിന് നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച ടീമിൽ നിന്ന് ആരാണ് രോഹിതിന് പകരം പുറത്തുപോവുക എന്ന് വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook