സെവാഗിനും സച്ചിനുമൊപ്പം; ഓപ്പണറുടെ റോളിൽ പുതിയ റെക്കോർഡുമായി രോഹിത്

ഇന്ത്യയ്ക്കായി പല മത്സരങ്ങളിലും മികച്ച അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം വെടിക്കെട്ട് പ്രകടനവുമായി ആരാധകരെ ത്രസിപ്പിക്കുകയും ചെയ്യുന്ന രോഹിത് ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി

Rohit Sharma, Sehwag, Sachin, and Gavaskar, രോഹിത് ശർമ, സേവാഗ്, സച്ചിൻ, malayalam sports news, IND vs NZ, ഇന്ത്യ-ന്യൂസിലൻഡ്, ie malayalam, ഐഇ മലയാളം

ഹാമിൽട്ടൻ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണർമാരിലൊരാളാണ് രോഹിത് ശർമ. ഇന്ത്യയ്ക്കായി പല മത്സരങ്ങളിലും മികച്ച അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം വെടിക്കെട്ട് പ്രകടനവുമായി ആരാധകരെ ത്രസിപ്പിക്കുകയും ചെയ്യുന്ന രോഹിത് ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഓപ്പണറായി ഇറങ്ങി 10,000 റൺസ് തികച്ചിരിക്കുകയാണ് രോഹിത്.

ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് രോഹിത്. ഇതിന് മുമ്പ് ഓപ്പണറായി ഇറങ്ങി 10,000 റൺസ് നേടിയത് സെവാഗ് (15758), സച്ചിൻ (15335), സുനിൽ ഗവാസ്കർ (12,258) എന്നീ താരങ്ങൾ മാത്രമാണ്. ഹാമിൽട്ടണിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ 65 റൺസ് നേടിയതോടെ രോഹിത്തിന്റെ അക്കൗണ്ടിൽ 10,017 റൺസായി.

Also Read: കൊള്ളാം മക്കളെ നന്നായിട്ടുണ്ട്; തന്റെ ഷോട്ട് കോപ്പിയടിച്ച കോഹ്‌ലിയെയും രാഹുലിനെയും ട്രോളി ചാഹൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മധ്യനിര താരമായ കരിയർ ആരംഭിച്ച രോഹിത് 2013ലാണ് ആദ്യമായി ഓപ്പണറുടെ റോളിലെത്തുന്നത്. കഴിഞ്ഞ വർഷം ടെസ്റ്റിലും മികവ് തെളിയിച്ചതോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി രോഹിത് മാറി. 2019 ലോകകപ്പിലെ ടോപ്പ് സ്കോററും രോഹിത്തായിരുന്നു.

Also Read: ഐപിഎൽ 2020: ധോണിയും കോഹ്‌ലിയും രോഹിത്തും ഒരു ടീമിൽ

രോഹിത് ശർമയും കെ.എൽ.രാഹുലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് മികവിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മികച്ച സ്കോറാണ് ഹാമിൽട്ടണിൽ ഉയർത്തിയത്. 180 റൺസിന്റെ വിജയലക്ഷ്യമാണ് ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ ഉയർത്തിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസ് സ്വന്തമാക്കിയത്. രോഹിത് ശർമയുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്.

Also Read: വെടിക്കെട്ടുമായി രോഹിത്; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയ രോഹിത് ഹാമിൽട്ടണിൽ നിറഞ്ഞാടി. 40 പന്തിൽ 65 റൺസുമായാണ് രോഹിത് മടങ്ങിയത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma joins sehwag sachin and gavaskar in new record as opener

Next Story
കൊള്ളാം മക്കളെ നന്നായിട്ടുണ്ട്; തന്റെ ഷോട്ട് കോപ്പിയടിച്ച കോഹ്‌ലിയെയും രാഹുലിനെയും ട്രോളി ചാഹൽYuzvendra Singh Chahal,Virat Kohli,Kannaur Lokesh Rahul,New Zealand vs India 2020,Cricket, യുസ്‌വേന്ദ്ര ചാഹൽ, രാഹുൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com