ഇന്ത്യൻ ഓപ്പണറും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ബാല്യകാല പരിശീലകൻ ദിനേശ് ലാഡ്. രോഹിത് ശർമയ്ക്ക് ഒരിക്കലും തന്റെ ഉത്തരവാദിത്തം ഭാരമാവാറില്ലെന്ന് ലാഡ് പറഞ്ഞു.

“രോഹിത് ശർമ ഒരിക്കലും ക്യാപ്റ്റൻസിയുടെ സമ്മർദ്ദത്തിന് വഴങ്ങിക്കൊടുക്കില്ല, പകരം ഉത്തരവാദിത്തം നിറവേറ്റും,” ദിനേശ് ലാഡ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്കൂൾ കാലഘട്ടം മുതൽ രോഹിത് നേതൃഗുണങ്ങൾ പ്രകടിപ്പിച്ചിരുന്നിട്ടുണ്ടെന്നും ലാഡ് പറഞ്ഞു.

രോഹിതിന്റെ നായകത്വത്തിൽ മുംബൈ ഇന്ത്യൻസ് ചൊവ്വാഴ്ച അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ അർദ്ധ സെഞ്ച്വറി തികച്ച രോഹിത് മികച്ച ക്യാപ്റ്റൻസിയും കാഴ്ചവച്ചു.

Read More: രോഹിത് ശർമയെ ടി 20 ക്യാപ്‌റ്റനാക്കണമെന്ന് ആവശ്യം; കോഹ്‌ലിക്ക് ഭീഷണി

“അവൻ എപ്പോഴും വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, തോൽക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,” ദിനേശ് ലാഡ് ബുധനാഴ്ച പറഞ്ഞു.

“മുംബൈ ഇന്ത്യൻസിനെ നയിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് ലഭിച്ചപ്പോൾ അദ്ദേഹം തന്റെ ഗുണങ്ങൾ തെളിയിച്ചു, അത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്ലസ് പോയിന്റായി മാറി. അദ്ദേഹത്തിന്റെ ഉത്തരവാദിത്തം വർദ്ധിച്ചു, സമ്മർദ്ദമല്ല,”ലാഡ് കൂട്ടിച്ചേർത്തു.

സ്കൂൾ ക്രിക്കറ്റിൽ രോഹിതിന് ക്യാപ്റ്റൻസിക്കുള്ള അവസരം ആദ്യമായി നൽകിയത് ലാഡ് ആയിരുന്നു. രോഹിത് അന്ന് പരാജയപ്പെടുന്നത് അപൂർവ്വമായിരുന്നു.

Read More: കിരീടം നേടിയിട്ടും രോഹിത് ശർമയ്‌ക്ക് ഒരു വിഷമമുണ്ട്, തുറന്നുപറഞ്ഞ് മുംബൈ നായകൻ

“സ്കൂൾ കാലം മുതൽ തന്നെ അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നു. സ്കൂൾ ക്രിക്കറ്റിലെ സമയം ഞാൻ ഓർക്കുന്നു, ടീമിനെ നയിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം ഒറ്റയ്ക്ക് ഗെയിമുകൾ ജയിക്കുമായിരുന്നു,” ലാഡ് പറഞ്ഞു.

“ഒരു ഘട്ടത്തിൽ, ടീം അഞ്ചോ ആറോ വിക്കറ്റിന് 30-40 എന്ന നിലയിലായിരുന്നു, 220-230 എന്ന സ്കോറിലേക്ക് അദ്ദേഹം ഇന്നിംഗ്സ് എത്തിച്ചു.”

“ഞാൻ പരിഭ്രാന്തനായിരുന്നു, ഞങ്ങൾ കളി തോറ്റുവെന്ന് കരുതിയിരുന്നു. മത്സരത്തിന്റെ അവസാനം വരെ പൊരുതാൻ ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം നൽകി, ‘ഞങ്ങൾ കളി ജയിക്കുമെന്ന് ഞാൻ ഉറപ്പാക്കും’ എന്ന് അദ്ദേഹം മറുപടി നൽകി, ഒടുവിൽ ഞങ്ങൾ അത് നേടി,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടെസ്റ്റുകളിൽ രോഹിത് ടീമിനെ നയിക്കണോ എന്ന് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകാൻ ലാഡ് വിസമ്മതിച്ചു.

Read More: വിശ്വസ്തനായ പോരാളി; നായകനായി സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞ് സൂര്യകുമാർ

“എനിക്ക് അതിൽ ഒന്നും പറയാൻ കഴിയില്ല. ഇത് ബിസിസിഐയും സെലക്ടർമാരും ആണ് തീരുമാനിക്കേണ്ടത്. രോഹിതിന് നയിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ, മുൻകാലങ്ങളിൽ കണ്ടതുപോലെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കും.”

“രോഹിതിനെ ക്യാപ്റ്റനാക്കണമെന്ന് എനിക്ക് പറയാനാവില്ല. എന്നാൽ അദ്ദേഹത്തിന് അവസരം ലഭിക്കുകയാണെങ്കിൽ അവന് എന്തെങ്കിലും തെളിയിക്കാനും കഴിയും. രോഹിത് ശാന്തനും ക്രിിയാത്മകവുമായിരിക്കുമ്പോൾ വിരാട് കൂടുതൽ ആക്രമണകാരിയാണ്. രോഹിത് ശാന്തമായാണ് നയിക്കുന്നത്, ”ലാഡ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook