scorecardresearch

കഴിവില്‍ കോഹ്ലിയേക്കാള്‍ ഒരുപടി മുകളിലാണ് രോഹിത്; എന്നിട്ടും വിരാടെങ്ങനെ ഒന്നാമനാകുന്നുവെന്ന് ഹര്‍ഭജന്‍

ആരാണ് കൂടുതല്‍ മികച്ചതെന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. ഉത്തരം പറയാന്‍ അത്ര എളുപ്പമായിരിക്കില്ല

ആരാണ് കൂടുതല്‍ മികച്ചതെന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. ഉത്തരം പറയാന്‍ അത്ര എളുപ്പമായിരിക്കില്ല

author-image
WebDesk
New Update
കഴിവില്‍ കോഹ്ലിയേക്കാള്‍ ഒരുപടി മുകളിലാണ് രോഹിത്; എന്നിട്ടും വിരാടെങ്ങനെ ഒന്നാമനാകുന്നുവെന്ന് ഹര്‍ഭജന്‍

ഏകദിനത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്മാരാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും. ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുന്ന ഇരുവരും ഏകദിന റാങ്കിങിലും ഒന്നും രണ്ടും സ്ഥാനത്തുള്ളവരാണ്. ഇവര്‍ രണ്ടു പേരിലും ആരാണ് കൂടുതല്‍ മികച്ചതെന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. ഉത്തരം പറയാന്‍ അത്ര എളുപ്പമായിരിക്കില്ല. ഇന്ന് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. എന്നാല്‍ രോഹിത് ഫോമിലുള്ളപ്പോള്‍ അത്ര അയാസരഹിതമായി ബാറ്റ് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല.

Advertisment

ആരാധകരെ കുഴക്കുന്ന ഈ ചോദ്യത്തിന് മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിങിന് ഉത്തരമുണ്ട്. കഴിവിന്റെ കാര്യത്തില്‍ രോഹിത്താണ് മികച്ചത് എന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ആ കഴിവിനെ തന്റെ കഠിനാധ്വാനം കൊണ്ട് മറി കടന്നവനാണ് വിരാട് എന്നും ഭാജി പറയുന്നു.

''രോഹിത് ശര്‍മ്മ വെറെ ലെവലിലുള്ള താരമാണ്. വിരാടും രോഹിത്തും കളിക്കുമ്പോള്‍ ആരാണ് മികച്ചതെന്ന് പറയുക ബുദ്ധിമുട്ടാണ്. വെറുതെ അല്ല അവര്‍ നമ്പര്‍ വണ്ണും നമ്പര്‍ രണ്ടും ആകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം രണ്ടു പേരും ഒന്നാമതാണ്' ഹര്‍ഭജന്‍ പറയുന്നു.

നിരന്തരം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് വിരാടെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. കോഹ്ലിയുടെ കഠിനാധ്വാനം പകരം വെക്കാനില്ലാത്തതാണെന്നും അവനെ പുറത്താക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും ഭാജി അടിവരയിട്ട് പറയുന്നു. എതിരാളികള്‍ക്ക് തന്നെ കീഴ്‌പ്പെടുത്താനുള്ള അവസരം കൊടുക്കാതെ കളിക്കുന്നു എന്നതാണ് വിരാടിന്റെ സവിശേഷതയായി ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നത്.

Advertisment

അതേസമയം, കഴിവിന്റെ കാര്യത്തില്‍ രോഹിതാണ് ഒരുപടി മുന്നിലെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം. പക്ഷെ കഠിനാധ്വാനം കൊണ്ട് കോഹ്ലി അതിന് മുകളിലേക്ക് ഉയര്‍ന്നെന്നും അദ്ദേഹം പറയുന്നു. വിരാടോളം കഠിനാധ്വാനം ചെയ്താല്‍ രോഹിത്തിനെ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നും ജന്മസിദ്ധമായ കഴിവാണ് രോഹിത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Harbhajan Singh Virat Kohli Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: