ഇന്ത്യന്‍ ക്രിക്കറ്റ് ടീം രോഹിത് ശര്‍മയുടെ കൈകളില്‍ ഭദ്രമാണെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനും ട്വന്റി 20 ലോകകപ്പ് ജേതാവുമായ ഡാരന്‍ സമി. രോഹിതിന്റെ നായക ശൈലി എം. എസ്. ധോണിയുമായി ഉപമിക്കുകയും ചെയ്തു മുന്‍ താരം.
പരിക്കിന്റെ പിടിയിലായിരുന്നു രോഹിത് മുഴുനീള നായകനായി വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെത്തും. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20 യുമുള്ള പരമ്പരയ്ക്ക് ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ തുടക്കമാകും.
വിരാട് കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു രോഹിതിനെ ബിസിസിഐ ചുമതലയേല്‍പ്പിച്ചത്. ബിസിസിഐയുമായുള്ള കോഹ്ലിയുടെ അഭിപ്രായ വൃത്യാസമാണ് ഇത് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
“രോഹിതൊരു മികച്ച നായകനാണ്. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നായകന്‍. അയാള്‍ മുംബൈയെ നയിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണ്. എം. എസ്. ധോണിയേയും ഗംഭീറിനേയുമൊക്കെപ്പോലെ വിജയിച്ച താരമാണ് അദ്ദേഹം,” സമി പിടിഐയോട് പറഞ്ഞു.
“ഇവരെല്ലാം സഹതാരങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതില്‍ വ്യക്തമായ ധാരണയുളളവരാണ്. ഇവര്‍ക്ക് സാധാരണയായി തന്നെ മത്സരം വിജയിക്കാനും ട്രോഫികള്‍ നേടാനും കഴിവുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. രോഹിതിന്റെ കൈകളില്‍ ഭദ്രമാണ്,” സമി കൂട്ടിച്ചേര്‍ത്തു.
Also Read: ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഒരു ജയം അകലെ ചരിത്രം; പൊട്ടിക്കരഞ്ഞ് നദാല്‍