Latest News

രോഹിത്തിന് പരുക്കെന്ന് ഗാംഗുലി; പിന്നാലെ മുംബൈ ഇന്ത്യൻസിനു വേണ്ടി ബാറ്റ് ചെയ്യാനെത്തി, ചൂടൻ ചർച്ച

അതേസമയം, ഏഴ് പന്തിൽ നിന്ന് വെറും നാല് റൺസ് മാത്രമാണ് രോഹിത് ഇന്ന് നേടിയത്

സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി രോഹിത് ശർമയും ബിസിസിഐയും. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനു വേണ്ടി രോഹിത് ശർമ ബാറ്റ് ചെയ്യാനെത്തിയതോടെയാണ് താരം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. പരുക്കിനെ തുടർന്ന് രോഹിത് ശർമയെ ഓസീസ് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇന്നത്തെ മത്സരത്തിൽ രോഹിത് കളിക്കാനിറങ്ങിയതോടെ ഇന്ത്യൻ ആരാധകർ ഞെട്ടി. പരുക്കാണെന്ന് പറഞ്ഞ് ഡിസംബറിൽ നടക്കേണ്ട ഓസീസ് പര്യടനത്തിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കുകയും എന്നാൽ, ഇന്നത്തെ മത്സരത്തിൽ അദ്ദേഹം കളിക്കാൻ ഇറങ്ങുകയും ചെയ്യുന്നത് എങ്ങനെ എന്നാണ് എല്ലാവരുടെയും സംശയം.

രോഹിത് ശർമയ്‌ക്ക് പരുക്കാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഓസീസ് പര്യടനത്തിൽ നിന്നും ഒഴിവാക്കിയതെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സൺറെെസേഴ്‌സ് ഹെെദരബാദിനെതിരായ മത്സരത്തിൽ മുംബെെ ഇന്ത്യൻസിനുവേണ്ടി രോഹിത് കളിക്കാനിറങ്ങിയത്.

Read Also: ചുരുങ്ങിയത് മൂന്ന് ആഴ്‌ച വിശ്രമം വേണം; രോഹിത്തിന്റെ പരുക്കിനെ കുറിച്ച് ആരോഗ്യവിദഗ്‌ധർ

ഇന്ത്യൻ സെലക്‌ടേഴ്‌സിനെ പിന്തുണയ്‌ക്കുകയാണ് ഗാംഗുലി ചെയ്‌തത്. “രോഹിത്തിന് പരുക്കാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്. പരുക്ക് ഇല്ലായിരുന്നെങ്കിൽ രോഹിത്തിനെ പോലൊരു താരത്തെ ഞങ്ങൾ ഒഴിവാക്കുമായിരുന്നോ? ഇന്ത്യൻ ടീം വെെസ് ക്യാപ്‌റ്റനാണ് അദ്ദേഹം. രോഹിത്തിനെ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രോഹിത്തിന് എപ്പോൾ തിരിച്ചുവരാൻ സാധിക്കുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. പരുക്കിൽ നിന്ന് മുക്തനായി അദ്ദേഹം തിരിച്ചുവരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മികച്ച താരങ്ങൾ കളി കളത്തിൽ ഉണ്ടാകുക എന്നത് ബിസിസിഐയുടെ ലക്ഷ്യമാണ്. പരുക്കിൽ നിന്ന് മുക്തനായാൽ അദ്ദേഹം തീർച്ചയായും ടീമിൽ തിരിച്ചെത്തും.” പിടിഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു.

അതേസമയം, ഏഴ് പന്തിൽ നിന്ന് വെറും നാല് റൺസ് മാത്രമാണ് രോഹിത് ഇന്ന് നേടിയത്. കഴിഞ്ഞ നാല് കളികളിൽ മുംബെെ ഇന്ത്യൻസിനുവേണ്ടി രോഹിത് കളിച്ചില്ല. രണ്ട് ആഴ്‌ച മുൻപ് പഞ്ചാബിനെതിരായ മത്സരത്തിലാണ് രോഹിത്തിന് പരുക്കേറ്റത്. തുടയുടെ പിൻഭാഗത്തുള്ള മാംശപേശികളിൽ ശക്തമായ വേദനയും നീരുമുണ്ടായിരുന്നു.

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma ipl 2020 ganguly bcci mumbai indians

Next Story
IPL 2020-MI vs SRH: ഹൈദരബാദ് പ്ലേ ഓഫിൽ, കൊൽക്കത്ത പുറത്ത്; നാലാം സ്ഥാനത്ത് ബാംഗ്ലൂർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express