scorecardresearch

രോഹിത് ശർമ്മ ഇന്ന് സ്വന്തമാക്കിയ റെക്കോഡുകളും, പിന്നിട്ട നാഴികക്കല്ലുകളും ഇവയാണ്!

555 സിക്സറുകളാണ് ഹിറ്റ്മാൻ്റെ ഇതുവരെയുള്ള നേട്ടം

555 സിക്സറുകളാണ് ഹിറ്റ്മാൻ്റെ ഇതുവരെയുള്ള നേട്ടം

author-image
Sports Desk
New Update
India vs Afghanistan | ICC World Cup

അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ രോഹിത് ശർമ്മ കാണികളെ അഭിവാദ്യം ചെയ്യുന്നു | PHOTO: Express photo by Abhinav Saha

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ പറത്തിയ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തിലാണ് ഹിറ്റ്മാന്റെ ഈ നേട്ടമെന്ന് ഐസിസി ട്വീറ്റ് ചെയ്തു. 555 സിക്സറുകളാണ് ഹിറ്റ്മാൻ്റെ ഇതുവരെയുള്ള നേട്ടം. 553 സിക്സറുകൾ നേടിയ ഗെയ്ലിന്റെ റെക്കോഡാണ് പഴങ്കഥയായത്. 156 ആയിരുന്നു രോഹിത്തിന്റെ ഇന്നത്തെ പ്രഹര ശേഷി. 84 പന്തുകളിൽ നിന്നാണ് താരം 131 റൺസ് അടിച്ചെടുത്തത്. അഞ്ച് പടുകൂറ്റൻ സിക്സറുകളും, 16 ഫോറുകളും ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് പിറന്നു.

Advertisment

ഇതിന് പുറമെ, ഏകദിന ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരമായും രോഹിത് ഇന്ന് മാറി. 6 സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് ഇന്ന് ഹിറ്റ്മാൻ തല്ലിത്തകർത്തത്. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് രോഹിത് ഇന്ന് കുറിച്ചത്. 63 പന്തുകളിൽ നിന്ന് താരം സെഞ്ചുറി കണ്ടെത്തി.

ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ 1000 റൺസ് എന്ന നേട്ടവും രോഹിത്ത് ഇന്ന് സ്വന്തമാക്കി. വെറും 19 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ആയിരം റൺസ് വാരിയത്. സച്ചിൻ, വിരാട് കോഹ്ലി, ഗാംഗുലി എന്നിവരാണ് രോഹിത്തിന് മുമ്പേ ഈ എലൈറ്റ് ക്ലബ്ബിൽ ഇടംപടിച്ച മറ്റു ഇന്ത്യൻ താരങ്ങൾ. 20 വർഷത്തിന് ശേഷം ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് രോഹിത്.

Advertisment

ഇന്നത്തെ കളിയിലെ താരമായും രോഹിത് തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിൽ ഇതുപോലൊരു ജയം നേടുന്നത് വിജയപരമ്പര തുടരാനുള്ള ഊർജ്ജം നൽകുമെന്നും എതിരാളികളെ സമ്മർദ്ദം ചെലുത്താൻ അനുവദിക്കാതെ അക്രമിക്കുകയായിരുന്നു ഇന്നത്തെ പ്ലാൻ എന്നും നായകൻ മത്സര ശേഷം പറഞ്ഞു.

Cricket World Cup Record Icc Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: