സെഞ്ചുറി ഇരട്ടസെഞ്ചുറിയാക്കി മാറ്റി രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കക്കെതിരെ റാഞ്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണറുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഇന്ത്യ കുതിക്കുന്നു. 249-ാം പന്തിലാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കന്നി ഇരട്ട സെഞ്ചുറിയിലെത്തിയത്. 87-ാം ഓവറിൽ ലുങ്കി എങ്കിടിയുടെ ആദ്യ പന്ത് സിക്സർ പായിച്ചുകൊണ്ടായിരുന്നു രോഹിത് ഇരട്ടസെഞ്ചുറി തികച്ചത്. അതേ ഓവറിലെ മൂന്നാം പന്തും ബൗണ്ടറി പായിച്ച രോഹിത് അടുത്ത ഓവറിൽ റബാഡയുടെ പുറത്താവുകയും ചെയ്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 370 റൺസെന്ന നിലയിലാണ്.
Also Read: രണ്ട് വര്‍ഷമായിട്ടും ‘ശാപം’ വിട്ടൊഴിയുന്നില്ല; ഒമ്പതാം തവണയും ഡിആര്‍സില്‍ പിഴച്ച് കോഹ്‌ലി
നേരത്തെ ഇന്ത്യയുടെ മുൻനിര കൂപ്പുകുത്തി വീണപ്പോൾ ക്രീസിൽ പിടിച്ചു നിന്ന രോഹിത് ശർമ്മയും ഉപനായകൻ അജിങ്ക്യ രഹാനെയുമാണ് ടീമിനെ കരകയറ്റിയത്. 255 പന്തിൽ 212 റൺസുമായാണ് രോഹിത് ക്രീസ് വിട്ടത്. 28 ഫോറും ആറു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നേരത്തെ വിശാഖപട്ടണത്ത് നടന്ന മത്സരത്തിന്റെ രണ്ടു ഇന്നിങ്സുകളിലും താരം സെഞ്ചുറി നേടിയിരുന്നു.
200 FOR ROHIT SHARMA
He's recorded three double centuries in ODI cricket, and now he has one in Tests too
What a knock this has been from the India opener!
Follow #INDvSA LIVE https://t.co/AEYe6hGC3o pic.twitter.com/6lz80LHK4C
— ICC (@ICC) October 20, 2019
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെന്ന നിലയിൽ മത്സരം പുനരാരംഭിച്ച ഇന്ത്യ മികച്ച പ്രകടനമാണ് തുടർന്നത്. സെഞ്ചുറി നേടിയ രഹാനെയുടെ വിക്കറ്റ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായി. അഞ്ചാമനായി ക്രീസിലെത്തിയ രഹാനെ 192 പന്തിൽ 115 റൺസ് നേടിയ ശേഷമാണ് പുറത്തായത്. 17 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നേരത്തെ തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ കരകയറ്റിയത് നാലാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത്-രഹാനെ സഖ്യമാണ്. 267 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡ ഇതുവരെ മൂന്നു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജോർജ് ലിൻഡേക്കും ആൻറിച്ച് നോർജെക്കുമാണ് മറ്റു വിക്കറ്റുകൾ.
നേരത്തെ ടീം സ്കോർ 39ൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരും കൂടാരം കയറിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ തന്നെ അക്കൗണ്ട് തുറക്കാതെ പൂജാരയും മടങ്ങി. റബാഡയാണ് രണ്ടു താരങ്ങളെയും പുറത്താക്കിയത്. പൂനെയിൽ ഇരട്ടസെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകൻ വിരാട് കോഹ്‌ലിക്കും മൂന്നാം മത്സരത്തിൽ തിളങ്ങാനായില്ല.
Also Read: Happy Birthday Viru: വീരന്‍ വീരുവിന് 41-ാം ജന്മദിനം
ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്. പരമ്പരയിലെ മൂന്ന് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ടോസ് സ്വന്തമാക്കിയത്. മൂന്നിലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യന്‍ നായകന്റെ തീരുമാനം. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. റാഞ്ചിയിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. മൂന്നാം മത്സരവും ജയിക്കാനായാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിർണായകമായ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.