scorecardresearch

Latest News

‘ഗ്രാന്റ് ഓപ്പണിങ്’; സെഞ്ചുറിയുമായി രോഹിത് ശർമ്മയുടെ ഓപ്പണിങ് അരങ്ങേറ്റം

54 പന്തിൽ പത്തു ഫോറും നാലു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറിയിലെത്തിയത്

Rohit Sharma,രോഹിത് ശര്‍മ്മ, Rohit Sharma Test Opening,രോഹിത് ടെസ്റ്റ്, rohit century, ind vs sa, ind vs sa live score, india vs south africa, ind vs sa 2019, ind vs sa 1st Test, ind vs sa 1st test live score, ind vs sa 1st test live cricket score, india vs south africa live score, india vs south africa Test live score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs south africa Test, star sports 2 live, hotstar live cricket, india vs south africa Test live score, india vs south africa live streaming, India vs south africa 1st Test live streaming

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. ഓപ്പണറായുള്ള ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ചുറി തികച്ച് വിമർശകർക്ക് തന്റെ ബാറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ. ഉച്ചഭക്ഷണത്തിന് മുമ്പ് അർധസെഞ്ചുറി തികച്ച രോഹിത് ഉച്ചഭക്ഷണത്തിന് ശേഷം അതിവേഗം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നു. 154 പന്തിൽ 10 ഫോറും നാലു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറിയിലെത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബോര്‍ഡ് പ്രസിഡന്റ് ഇലവനായി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ രോഹിത് പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനവും പരിഹാസവുമാണ് രോഹിത് നേരിട്ടത്. രോഹിത്തിനെ ഓപ്പണറായി പരീക്ഷിക്കുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം മറുപടിയായിട്ടാണ് രോഹിത്തിന്റെ സെഞ്ചുറി പ്രകടനം.

Also Read: ശരീരം നിറയെ വിരാട് കോഹ്‌ലിയുടെ ടാറ്റൂ; ആദ്യം അമ്പരന്നു, പിന്നെ ആരാധകനെ കെട്ടിപ്പിടിച്ചു

ടെസ്റ്റ് പരമ്പരയ്ക്ക് ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നതു രോഹിത് ശര്‍മ്മയെ കുറിച്ചായിരുന്നു. ഏകദിനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ഓപ്പണറുമാണ് രോഹിത്. എന്നാല്‍ ടെസ്റ്റില്‍ താരത്തിനു തിളങ്ങാന്‍ സാധിച്ചിട്ടില്ല. മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് രോഹിത് ഇതുവരെ ടെസ്റ്റിന് ഇറങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറാക്കാനുള്ള തീരുമാനം തെല്ലൊന്ന് അമ്പരപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

അതേസമയം, വിരാട് കോഹ്‌ലിക്ക് രോഹിത്തിലുള്ള വിശ്വാസത്തിന്റെ കൂടി വിജയമാണിത്. ഇന്നലെ നായകന്‍ രോഹിത്തിന് പിന്തുണയുമായി എത്തിയിരുന്നു. രോഹിത്തിന്റെ കാര്യത്തില്‍ ഒരു തിരക്കും കാണിക്കില്ലെന്നും അവനു സ്വന്തം കളി മനസിലാക്കാനുള്ള സമയം നല്‍കുമെന്നും കോഹ്‌ലി പറഞ്ഞു. രോഹിത് സ്വന്തം ശൈലിയില്‍ ടെസ്റ്റിലും കളിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യക്ക് ലോകത്ത് മറ്റൊരു ടീമിനും അവകാശപ്പെടാന്‍ സാധിക്കാത്ത ബാറ്റിങ് ഓര്‍ഡര്‍ ലഭിക്കുമെന്നും നായകന്‍ പറഞ്ഞു. ടെസ്റ്റില്‍ സാക്ഷാല്‍ വിരേന്ദര്‍ സെവാഗിന്റെ ശൈലിയോടാണു രോഹിത്തിന്റെ ശൈലിയെ വിരാട് താരതമ്യം ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma hits century against south africa first test