ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്നസ് തെളിയിക്കാനുള്ളതാണ് യോ യോ ടെസ്റ്റ്. എത്ര വലിയ താരമായാലും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ടീമിന് പുറത്താണ്. ഓപ്പണര്‍ രോഹിത് ശര്‍മ്മ ഇത്തരത്തില്‍ ടെസ്റ്റില്‍ പരാജയപ്പെട്ടെന്നും ടീമിന് പുറത്തേക്കുള്ള വഴിയിലാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിച്ച വാദിച്ചു.
തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഒടുവില്‍ രോഹിത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഒറ്റതവണ കൊണ്ട് തന്നെ യോ യോ ടെസ്റ്റ് പാസായെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നുമായിരുന്നു രോഹിത് ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം. മാധ്യമങ്ങള്‍ ഉത്തരവാദിത്വം കാണിക്കണമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യും മുമ്പ് അതിന്റെ വസ്തുത പരിശോധിക്കണമെന്നും രോഹിത് പറഞ്ഞു.
‘ പ്രിയപ്പെട്ടവരെ, ഞാന്‍ എവിടെ, എങ്ങനെ സമയം ചെലവഴിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആരും ഇടപെടേണ്ട കാര്യമില്ല, ഇപ്പോള്‍ നമുക്ക് യഥാര്‍ത്ഥ വാര്‍ത്തകളെക്കുറിച്ച് ചര്‍ച്ച ചെയ്യാം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളോടായി. ഒരൊറ്റ തവണ കൊണ്ട് തന്നെ യോ യോ ടെസ്റ്റില്‍ ഞാന്‍ പാസായി. ഒരു വാര്‍ത്ത പുറത്തിടുന്നതിനു മുമ്പ് വസ്തുത മനസ്സിലാക്കണമെന്നും കുറച്ചുകൂടി ഉത്തരവാദിത്തം മാധ്യമങ്ങള്‍ കാണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,’ രോഹിത് പറയുന്നു.
നേരത്തെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അമ്പാട്ടി റായിഡുവിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിതിനോട് വീണ്ടും ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടെന്നും താരം പരാജയപ്പെട്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്. റായിഡുവിന് പകരം സുരേഷ് റെയ്ന ടീമിലെത്തിയിരുന്നു.
രോഹിത് ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ പകരക്കാരനായി അജിങ്ക്യ രഹാനെയെ ടീമിലുള്‍പ്പെടുത്താനാണ് ബിസിസിഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഹിത് അനായാസം ടെസ്റ്റില്‍ ജയം നേടുകയായിരുന്നു.
Dear… it’s no ones business how & where I spend my time.I’m entitled to have time off as long as I follow protocol.Let’s debate some real news shall we & to a few channels,I had just 1 chance to clear my yo-yo that was today.Verification before reporting is always a good idea
— Rohit Sharma (@ImRo45) June 20, 2018