ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ പ്രാധാന്യം ഐപിഎല്ലിനുണ്ടോ ? രോഹിത് ശർമയ്‌ക്ക് വിമർശനം

പരുക്കിനെ തുടർന്ന് രോഹിത് ശർമയെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു

Rohit Sharma, Rohit Sharma injury, Rohit Sharma injury status, Rohit sharma in AUstralia, Rohit Sharma vs Australia, cricket news, sports news, sports, cricket, cricket news in malayalam, sports news in malayalam, sports malayalam, cricket malayalam, ie malayalam

രോഹിത് ശർമയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറുമായിരുന്ന ദിലിപ് വെങ്‌സർക്കാർ. ഇന്ത്യയ്‌ക്കായി കളിക്കുന്നതിനേക്കാൾ രോഹിത്തിന് പ്രധാനം ഐപിഎൽ ആണോ ? എന്ന് വെങ്‌സർക്കാർ ചോദിച്ചു. രാജ്യത്തേക്കാൾ രോഹിത് പ്രാധാന്യം നൽകുന്നത് ഐപിഎൽ ക്ലബിനാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

“രോഹിത്തിനെതിരെ ബിസിസിഐ കൃത്യമായ നടപടി സ്വീകരിക്കുമോ ? അതോ രോഹിത് ശർമയുടെ പരുക്കിന്റെ സ്വഭാവം മനസിലാക്കുന്ന കാര്യത്തിൽ ഇന്ത്യൻ ടീം ഫിസിയോയ്‌ക്ക് പിഴവ് സംഭവിച്ചോ ? “വെങ്‌സർക്കാർ ചോദിച്ചു.

പരുക്കിനെ തുടർന്ന് രോഹിത് ശർമയെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി രോഹിത് കളിക്കാനിറങ്ങി. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായി. ബിസിസിഐയെ ചോദ്യം ചെയ്‌ത് നിരവധിപേർ എത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കാനിറങ്ങിയ രോഹിത്തിനെ എന്തുകൊണ്ട് ഡിസംബറിൽ നടക്കാൻ പോകുന്ന ഓസീസ് പര്യടനത്തിൽ നിന്ന് ബിസിസിഐയും സെലക്ടർമാരും തഴഞ്ഞു എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രധാന ചോദ്യം.

Read Also: രോഹിത്തിന് പരുക്കെന്ന് ഗാംഗുലി; പിന്നാലെ മുംബൈ ഇന്ത്യൻസിനു വേണ്ടി ബാറ്റ് ചെയ്യാനെത്തി, ചൂടൻ ചർച്ച

അതേസമയം, തന്റെ പരുക്ക് ഭേദമായെന്നും ഗുരുതരമല്ലെന്നുമാണ് രോഹിത് ശർമ തന്നെ നേരത്തെ പറഞ്ഞത്. വീണ്ടും തനിക്ക് കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ പരുക്ക് ഭേദമായെന്നും മുംബൈ ഇന്ത്യൻസിന് വേണ്ടി അവസാന മത്സരം കളിച്ച ശേഷം രാഹിത് പറഞ്ഞിരുന്നു.

നേരത്തെ ലഭിച്ച റിപ്പോർട്ടുകളനുസരിച്ച് രോഹിത്തിന്റെ തുടയുടെ പിൻഭാഗത്തുള്ള മാംശപേശികളിൽ ശക്തമായ വേദനയും നീരുമുണ്ടായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ഓസീസ് പര്യടനത്തിൽ നിന്നുള്ള ടീമിൽ നിന്ന് ബിസിസിഐയും സെലക്ടർമാരും ഒഴിവാക്കിയത്.

ഐപിഎൽ ക്വാളിഫയറിൽ മുംബെെ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ ഫെെനലിൽ പ്രവേശിക്കും. മുംബെെ ഇന്ത്യൻസിന് വേണ്ടി രോഹിത് ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഹെെദരബാദിനെതിരായ മത്സരത്തിൽ രോഹിത് കളിക്കാനിറങ്ങിയെങ്കിലും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഫീൽഡിങ്ങിൽ അടക്കം രോഹിത്തിന് പിഴവുകളുണ്ടായി. തുടർന്നുള്ള മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാക്കിയെല്ലാം കാത്തിരുന്ന് കാണാമെന്നുമാണ് രോഹിത് ഹെെദരബാദിനെതിരായ മത്സരത്തിനു ശേഷം പറഞ്ഞത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma hamstring injury ipl 2020 mumbai indians bcci

Next Story
IPL 2020 – MI vs DC: കളി മറന്ന് ക്യാപിറ്റൽസ്; അഞ്ചാം ഫൈനലിന് യോഗ്യത നേടി മുംബൈ
The moderation of comments is automated and not cleared manually by malayalam.indianexpress.com