400ൽ ‘ആറാടി’ ഹിറ്റ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

രാജ്യാന്തര ക്രിക്കറ്റിൽ 400ലധികം സിക്സറുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് രോഹിത് ശർമ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവും

rohit sharma, രോഹിത് ശർമ, rohit sixes, rohit new record, Virat Kohli, kohli vs west indies, kohli vs pollard, വിരാട് കോഹ്‌ലി, India vs West Indies, IND vs WI, T20, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം

മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 400 സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക്. വെസ്റ്റ് ഇൻഡീസിനെതിരെ മുംബൈയിൽ നടന്ന ടി20 മത്സരത്തിലാണ് ഹിറ്റ്മാൻ നാഴികകല്ല് പിന്നിട്ടത്. രാജ്യാന്തര ക്രിക്കറ്റിൽ 400ലധികം സിക്സറുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് രോഹിത് ശർമ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവും.

400 സിക്സറുകളെന്ന ചരിത്രനേട്ടം പിന്നിടൻ രോഹിത്തിന് വേണ്ടി വന്നത് കേവലം 354 രാജ്യന്തര മത്സരങ്ങളാണ്. മൂന്ന് ഫോർമാറ്റിലുമായിട്ടാണ് രോഹിത്തിന്റെ നേട്ടം. ടെസ്റ്റിൽ 52 തവണ സിക്സർ പായിച്ച രോഹിത് ഏകദിനത്തിൽ 232 തവണയും ടി20യിൽ 121 തവണയും പന്ത് ബൗണ്ടറി കടത്തി. ആകെ ഇന്ത്യൻ താരത്തിന്റെ പേരിൽ 404 സിക്സറുകളുണ്ട്.

Also Read: മുംബൈയിൽ മിന്നൽ ആക്രമണം; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് മുന്നിൽ. 534 സിക്സറുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. പാക്കിസ്ഥാൻ വെടിക്കെട്ട് വീരൻ ഷാഹിദ് അഫ്രീദിയാണ് പട്ടികയിലെ രണ്ടാമൻ 476 സിക്സറുകൾ പറത്തിയാണ് താരം രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

വിൻഡീസിനെതിരെ മുംബൈയിൽ വെടിക്കെട്ട് പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. തുടക്കം മുതൽ അക്രമിച്ച് കളിച്ച രോഹിത് ഒരു സെഞ്ചുറി പ്രകടനത്തിലേക്കാണ് പോകുന്നതെന്ന് തോന്നിച്ചെങ്കിലും ഹിറ്റ്മാൻ ഇന്നിങ്സ് 71 റൺസിൽ അവസാനിച്ചു. അഞ്ച് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

Also Read: വിവാഹ വാർഷികത്തിൽ പ്രണയ ചിത്രം പങ്കുവച്ച് കോഹ്‌ലി; ഭാഗ്യവതിയെന്ന് അനുഷ്‌ക

ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 135 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 34 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പടെ 71 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കെസ്രിക് വില്യംസ് വിൻഡീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 208.82 പ്രഹരശേഷിയിലായിരുന്നു രോഹിത് ബാറ്റ് വീശിയത്.

Also Read: പൊള്ളാർഡിനെ ‘പൊള്ളിച്ച്’ വിരാട് കോഹ്‌ലി; ഒരു ഓവറിൽ പറത്തിയത് മൂന്ന് സിക്സറുകൾ

മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് രണ്ടു പന്തു മാത്രമാണ് ക്രീസിൽ ആയുസുണ്ടായിരുന്നത്. 13-ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ തന്നെ പന്തിനെ പൊള്ളാർഡ് മടക്കി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന് സഡൻ ബ്രേക്ക് വീണു. എന്നാൽ രാഹുലിന് കൂട്ടായി നായകൻ വിരാട് കോഹ്‌ലി എത്തിയതോടെ വീണ്ടും പന്ത് നിരവധി തവണ ബൗണ്ടറി കടന്നു. അഞ്ചാമനായി ഇറങ്ങിയ ശ്രേയസിനെ മറുവശത്ത് കാഴ്ചക്കാരനാക്കി ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ച് കോഹ്‌ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma fastest batsman to 400 international sixes new record

Next Story
പൊള്ളാർഡിനെ ‘പൊള്ളിച്ച്’ വിരാട് കോഹ്‌ലി; ഒരു ഓവറിൽ പറത്തിയത് മൂന്ന് സിക്സറുകൾVirat Kohli, kohli vs west indies, kohli vs pollard, വിരാട് കോഹ്‌ലി, India vs West Indies, IND vs WI, T20, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com