scorecardresearch

കൺപീലി ഊതി രോഹിത് ആഗ്രഹിച്ചത് എന്താണ്? വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്

Rohit Sharma Viral Video; കൺപീലി കയ്യിൽ വെച്ച് ഊതി മനസിൽ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കും എന്നൊരു രസകരമായ വിശ്വാസം നമുക്കിടയിലുണ്ടല്ലോ.

Rohit Sharma Viral Video; കൺപീലി കയ്യിൽ വെച്ച് ഊതി മനസിൽ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കും എന്നൊരു രസകരമായ വിശ്വാസം നമുക്കിടയിലുണ്ടല്ലോ.

author-image
Sports Desk
New Update
Rohit Sharma Viral Video

റായ്പൂർ ഏകദിനത്തിന് ഇടയിൽ രോഹിത് ശർമയും ഋഷഭ് പന്തും ഒരുമിച്ചുള്ള ബൗണ്ടറി ലൈനിൽ നിന്നുള്ള നിമിഷം ആരാധകർക്ക് കൗതുകമായിരുന്നു. രോഹിത്തിന്റെ കൺപീലി താരത്തിന്റെ കയ്യിലേക്ക് എടുത്തുകൊടുക്കുകയായിരുന്നു ഋഷഭ് പന്ത്. കൺപീലി കയ്യിൽ വെച്ച് ഊതിയപ്പോൾ രോഹിത് മനസിൽ ആഗ്രഹിച്ച കാര്യം എന്താവും എന്ന് പറയുകയാണ് രോഹിത്തുമായി ഏറെ അടുപ്പമുള്ള ഇന്ത്യയുടെ മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ. 

Advertisment

കൺപീലി കയ്യിൽ വെച്ച് ഊതി മനസിൽ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കും എന്നൊരു രസകരമായ വിശ്വാസം നമുക്കിടയിലുണ്ടല്ലോ. രോഹിത് കൺപീലി കയ്യിൽ വെച്ച് ഊതിയപ്പോൾ ആഗ്രഹിച്ചത് 2027ലെ ഏകദിന ലോക കിരീടം ജയിക്കണം എന്നായിരിക്കും എന്നാണ് കമന്ററി ബോക്സിലിരുന്ന് ആ സമയം അഭിഷേക് നായർ പറഞ്ഞത്. അതിനുള്ള കാരണവും അഭിഷേക് നായർ വ്യക്തമാക്കുന്നുണ്ട്.

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

"ഇതിന് മുൻപ് ഒരു ഷോയിൽ സംസാരിക്കുമ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. രോഹിത്തിന് ശരിക്കും രണ്ട് ആഗ്രഹങ്ങളാണ് ഉള്ളത്. 2027ലെ ഏകദിന ലോക കിരീടം തന്റെ കൈകളിൽ വരണം എന്നതാണ് ഒന്ന്. രണ്ടാമത്തേത് അടുത്ത മത്സരത്തിൽ സെഞ്ചുറി നേടണം എന്നതും," അഭിഷേക് നായർ പറഞ്ഞു.

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

2023ലെ ഏകദിന ലോക കിരീടത്തിന് തൊട്ടടുത്തേക്ക് ഇന്ത്യയെ എത്തിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ കലാശപ്പോരിൽ ഓസ്ട്രേലിയക്ക് മുൻപിൽ വീണു. 2027 ഏകദിന ലോകകപ്പ് വരെ രോഹിത് ശർമയ്ക്ക് ഇന്ത്യൻ സ്ക്വാഡിൽ തുടരാനാവുമോ എന്ന വലിയ ചോദ്യം ഉയരുന്നുണ്ട്.

Also Read; രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് സെഞ്ചുറിയുമായി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ അർധ സെഞ്ചുറിയും കണ്ടെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം രോഹിത് സയിദ് മുഷ്താഖ് അലി ട്രോഫി കളിച്ചേക്കും എന്ന റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ ട്വന്റി20 ടീമിൽ നിന്ന് വിരമിച്ച രോഹിത് സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ബിസിസിഐയിൽ നിന്നുള്ള സമ്മർദം ആയിരിക്കാം താരത്തെ കൊണ്ട് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിജയ് ഹസാരെ ട്രോഫി കളിക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു.

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Rohit Sharma India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: