Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

രണ്ടു പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തിരുത്തി രോഹിത്

ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേരിലായിരുന്ന റെക്കോർഡാണ് രോഹിത് തന്റെ പേരിൽ തിരുത്തിയെഴുതിയത്

rohit sharma, രോഹിത് ശർമ, new records, പുതിയ റെക്കോർഡ്, India vs West Indies, INDvsWI, ഇന്ത്യ - വെസ്റ്റ് ഇൻഡീസ്, tose, live score, playing eleven, virat kohli, ie malayalam, ഐഇ മലയാളം

രാജ്യാന്തര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തന്റെ പേരിൽ എഴുതി ചേർത്താണ് രോഹിത് ശർമ 2019 അവസാനിപ്പിക്കുന്നത്. കലണ്ടർ വർഷത്തിലെ തന്റെ അവസാന ഏകദിന മത്സരത്തിലും രോഹിത് അത്തരത്തിൽ ഒരു റെക്കോർഡ് തിരുത്തി. അതും 22 വർഷം പഴക്കമുള്ള റെക്കോർഡ്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നടുന്ന ഓപ്പണറായാണ് രോഹിത് കട്ടക്കിൽ മാറിയത്. ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേരിലായിരുന്ന റെക്കോർഡാണ് രോഹിത് തന്റെ പേരിൽ തിരുത്തിയെഴുതിയത്.

ഇന്ത്യൻ കുപ്പായത്തിൽ ഓപ്പണറായി ഇറങ്ങി കട്ടക്കിൽ ഒമ്പത് റൺസ് തികച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ പുതിയ ചരിത്രം പിറന്നത്. 1997ൽ സനത് ജയസൂര്യ 2388 റൺസ് നേടിയിരുന്നു. ഈ റെക്കോർഡാണ് രോഹിത് മറികടന്നത്.

ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത് ശർമയാണ്. തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമുണ്ട്. ഈ വർഷം ഇന്ത്യ കളിക്കുന്ന അവസാന ഏകദിന മത്സരമായതിനാൽ തന്നെ റെക്കോർഡ് പുസ്തകത്തിൽ കൂടുതൽ മാറ്റങ്ങൾക്കും സാധ്യതയില്ല.

അതേസമയം മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വിരാട് കോഹ്‌ലിയാണ്. ഇത് തുടർച്ചയായ നാലാം വർഷമാണ് റൺ വേട്ടക്കാരിൽ കോഹ്‌ലി ഒന്നാമതെത്തുന്നത്. ഏകദിന-ടെസ്റ്റ് റാങ്കിങ്ങുകളിലും ഒന്നാം സ്ഥാനത്ത് കോഹ്‌ലിയാണ്.

എന്നാൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിൻഡീസ് താരമെന്ന ബ്രയാൻ ലാറയുടെ കാൽനൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തകർക്കാമെന്ന പ്രതീക്ഷയിൽ കടക്കിലെ ക്രീസിലെത്തിയ ഷായ് ഹോപ്പിന് എന്നാൽ നാല് റൺസകലെ ആ റെക്കോർഡ് നഷ്ടമായി. 50 പന്തിൽ അഞ്ചു ബൗണ്ടറികളടക്കം 42 റൺസെടുത്ത ഹോപ്പിനെ ഷമി പുറത്താക്കുകയായിരുന്നു.

1993ൽ സൂപ്പർ താരം ബ്രയാൻ ലാറ സ്വന്തമാക്കി 1349 റൺസാണ് ഒരു വിൻഡീസ് താരത്തിന്റെ കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ഈ വർഷം വെടിക്കെട്ട് ഫോമിൽ വിൻഡീസ് ജേഴ്സിയിൽ തിളങ്ങിയ ഹോപ്പിന് ഈ നേട്ടം മറികടക്കാൻ വേണ്ടിയിരുന്നത് 47 റൺസായിരുന്നു. എന്നാൽ കട്ടക്കിൽ ഹോപ്പിന്റെ ഇന്നിങ്സ് 42 റൺസിൽ അവസാനിച്ചതോടെ ബ്രയാൻ ലാറയുടെ റെക്കോർഡ് ഇനിയും അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma ends 2019 with another record

Next Story
പൊള്ളിച്ച് പൊള്ളാർഡ്, പൂരവുമായി പൂറാൻ; ഇന്ത്യയ്‌ക്കെതിരെ വിൻഡീസിന് മികച്ച സ്കോർindia vs west indies, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, ind vs wi, ഇന്ത്യ, ind vs wi live score, ind vs wi 2019, ind vs wi 3rd odi, ind vs wi 3rd odi live score, ind vs wi 3rd odi live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, hotstar live cricket, india vs west indies live streaming, india vs west indies live match, India vs West Indies 3rd odi, India vs West Indies 3rd odi live streaming
The moderation of comments is automated and not cleared manually by malayalam.indianexpress.com