ഇന്ത്യൻ മണ്ണിൽ രോഹിത്തിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച ഇന്നിങ്സ്; ഒപ്പം ഒരുപിടി റെക്കോർഡുകളും

അക്കൗണ്ട് തുറക്കുന്നതിനുമുമ്പ് ശുഭ്മാൻ ഗില്ലിനെ നഷ്ടമായ ഇന്ത്യയെ കൈപിടിച്ചുയർത്തിയത് രോഹിത് ശർമയായിരുന്നു

Rohit Sharma, രോഹിത് ശർമ, India vs England, India England Second Test, India England Second Test Scorecard, India England Test News Live Updates, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്, ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സ്കോർബോർഡ്

ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ആധികാരിക ജയം സ്വന്തമാക്കിയപ്പോൾ ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പിഴവുകൾ ഏറെ പഴികേട്ടിരുന്നു. പ്രത്യേകിച്ച് രണ്ട് ഇന്നിങ്സുകളിലും നിരാശപ്പെടുത്തിയ ഓപ്പണർ രോഹിത് ശർമ. എന്നാൽ രണ്ടാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയിലൂടെ വിമർശകർക്ക് അർഹിക്കുന്ന മറുപടി തന്നെ നൽകിയിരിക്കുകയാണ് രോഹിത് ശർമ.

അക്കൗണ്ട് തുറക്കുന്നതിനുമുമ്പ് ശുഭ്മാൻ ഗില്ലിനെ നഷ്ടമായ ഇന്ത്യയെ കൈപിടിച്ചുയർത്തിയത് രോഹിത് ശർമയായിരുന്നു. താളം കണ്ടെത്താൻ ചേതേശ്വർ പൂജാരയും ഒരു റൺസുപോലും എടുക്കാൻ സാധിക്കാതെ നായകൻ വിരാട് കോഹ്‌ലിയും മടങ്ങിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച രോഹിത് ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.

Also Read:

രണ്ടാം വിക്കറ്റിൽ പുജാരയ്ക്കൊപ്പം ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ട് തീർത്ത രോഹിത് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനിടയിൽ താരം അർധ സെഞ്ചുറിയും തികച്ചു. നേരിട്ട അഞ്ചാം പന്തിൽ തന്നെ മൊയിൻ അലിക്ക് മുന്നിൽ വിക്കറ്റ് തുലച്ച കോഹ്‌ലിയുടെ നിസഹായവസ്ഥയിലും രോഹിത് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി.

ടീം സ്കോർ 147ൽ എത്തിയപ്പോഴേക്കും രോഹിത് സെഞ്ചുറി തികച്ചു. അതിൽ നിന്ന് തന്നെ മനസിലാക്കാം ഇന്ത്യൻ ഇന്നിങ്സിൽ രോഹിത് വഹിച്ച പങ്ക്. 130 പന്തിൽ നിന്ന് 14 ഫോറും രണ്ട് സിക്സും അടക്കമാണ് രോഹിത് 100 കടന്നത്.

Also Read: അവിശ്വസനീയം; മൊയീൻ അലിയുടെ പന്തിൽ കോഹ്‌ലി ബൗള്‍ഡ്, ഞെട്ടി ഇന്ത്യൻ നായകൻ

ടെസ്റ്റ് കരിയറിൽ ഇതുവരെ ഏഴ് തവണയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഏഴും ഇന്ത്യൻ മണ്ണിൽ. ഇത് പുതിയൊരു റെക്കോർഡും താരത്തിന്റെ പേരിൽ എഴുതി ചേർത്തു. ആദ്യ ഏഴ് സെഞ്ചുറികളും സ്വദേശത്ത് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം. ആറു സെഞ്ചുറികളെന്ന ഇതിഹാസ താരം മുഹമ്മദ് അസ്ഹറുദീന്റെ റെക്കോർഡാണ് രോഹിത് തിരുത്തിയത്.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കെതിരെ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഇനി രോഹിത്തിന് സ്വന്തം. സ്വദേശത്ത് ഏറ്റവും കൂടുതൽ ബാറ്റിങ് ശരാശരിയുള്ള രണ്ടാമത്തെ താരമായും രോഹിത് മാറി. 98.22 ആണ് ഒന്നാം സ്ഥാനത്തുള്ള സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരിയെങ്കിൽ രണ്ടാമതുള്ള രോഹിത്തിന്റെ ബാറ്റിങ് ശരാശരി 84.94 ആണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma century innings against england in second test of the series

Next Story
ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ച് സഞ്ജു സാംസൺSanju Samson, സഞ്ജു സാംസൺ, bcci, ബിസിസിഐ, fitness test, യോയോ ടെസ്റ്റ്, yoyo test, cricket news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com