Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സൂപ്പര്‍ ‘ഹിറ്റ്’മാന്‍; രോഹിത് പിന്നിലാക്കിയത് സച്ചിനേയും ഗാംഗുലിയേയും

പുറത്തേക്ക് നടക്കുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോര്‍ഡുകളാണ് രോഹിത് തകര്‍ത്തത്. അതില്‍ സാക്ഷാല്‍ സച്ചിന്റെ നേട്ടം വരെ വരും

മുംബൈ: മറ്റൊരു ടിപ്പിക്കല്‍ രോഹിത് ഷോയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. പതിവുപോലെ പതിയെ തുടങ്ങി ഒടുവില്‍ കത്തിക്കയറുകയായിരുന്നു രോഹിത്. 150 കടന്നതോടെ നാലാമത്തെ ഡബിള്‍ സെഞ്ചുറി ഇന്നുണ്ടാകുമെന്ന് എല്ലാവരും ഉറപ്പിച്ചതുമായിരുന്നു. എന്നാല്‍ 162 റണ്‍സെടുത്ത രോഹിത് നഴ്‌സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പക്ഷെ പുറത്തേക്ക് നടക്കുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോര്‍ഡുകളാണ് രോഹിത് തകര്‍ത്തത്. അതില്‍ സാക്ഷാല്‍ സച്ചിന്റെ നേട്ടം വരെ വരും.

സിക്സുകളുടെ എണ്ണത്തില്‍ ഇനി രോഹിത്തിന് മുന്നിലുള്ളത് എം.എസ്.ധോണി മാത്രമാണ്. സച്ചിന്റെ 195 സിക്‌സുകള്‍ മറി കടന്ന രോഹിത് 198 സിക്‌സുകളാണ് അടിച്ചത്. ഇന്ന് മാത്രം രോഹിത് അടിച്ചുകൂട്ടിയത് നാല് സിക്‌സാണ്. 211 സിക്‌സുകള്‍ അടിച്ച ധോണിയാണ് പട്ടികയില്‍ മുന്നിലുളളത്.

150 റണ്‍സ് കടക്കുന്നതിലും രോഹിത് റെക്കോര്‍ഡ് കുറിച്ചു. ഇന്നത്തെ 162 ഓടെ എഴ് വട്ടം രോഹിത് 150 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇത്രയും നേടുന്ന ആദ്യ താരമാണ് രോഹിത്. പിന്നിലുള്ളത് സച്ചിനും ഡേവിഡ് വാര്‍ണറുമാണ്. ഇരുവരും അഞ്ച് തവണ 150 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. സെഞ്ചുറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമതുമെത്തി രോഹിത്. 21 സെഞ്ചുറികളാണ് രോഹിത് നേടിയിട്ടുള്ളത്. മൂന്നാമതുള്ളത് സൗരവ് ഗാംഗുലിയാണ്. അദ്ദേഹത്തിന് 22 സെഞ്ചുറികളാണ്. കോഹ്‌ലിയും സച്ചിനുമാണ് ഇവര്‍ക്ക് മുകളിലുളളത്.

ഓപ്പണറായി കുറഞ്ഞ ഇന്നിങ്സുകളില്‍ 19 സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രോഹിത് മറികടന്നു. സച്ചിന്‍ ഓപ്പണറുടെ റോളില്‍ 115 ഇന്നിങ്സില്‍ 19 സെഞ്ചുറി നേടിയപ്പോള്‍ രോഹിതിന് 107 ഇന്നിങ്സുകളെ വേണ്ടിവന്നുള്ളൂ. എന്നാല്‍ 102 ഇന്നിങ്സുകളില്‍ 19 സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്.

രോഹിതിന്റെ ഏകദിന കരിയറിലെ 21-ാം സെഞ്ചുറിയാണിത്. കുറഞ്ഞ ഇന്നിങ്സുകളില്‍ 21 സെഞ്ചുറി പൂര്‍ത്തിയാക്കിയ താരങ്ങളില്‍ അംല (116), കോഹ്‌ലി (138), ഡിവില്ലിയേഴ്സ് (183) എന്നിവര്‍ക്ക് പിന്നിലാണ് രോഹിത്. ഹിറ്റ്മാന്‍ 186 ഇന്നിങ്സുകളില്‍ നിന്നാണ് 21 സെഞ്ചുറിയിലെത്തിയത്.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇന്ന് രോഹിത്തും ധവാനും സ്വന്തമാക്കിയത്. സച്ചിന്റേയും സെവാഗിന്റേയും ഐതിഹാസിക കൂട്ടുകെട്ടിനെയാണ് ഇരുവരും മറി കടന്നത്. മുന്നിലുള്ളത് സച്ചിനും ഗാംഗുലിയുമാണ്.

136 ഇന്നിങ്‌സുകളില്‍ നിന്നുമായി 1996-2007 കാലഘട്ടത്തിലായി 6609 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സച്ചിനും സെവാഗും ചേര്‍ന്ന് 93 ഇന്നിങ്‌സില്‍ നിന്നുമായി 3919 റണ്‍സും നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡാണ് രോഹിത്തും ധവാനും മറികടന്നത്. 87 ഇന്നിങ്‌സുകളില്‍ നിന്നുമാണ് രോഹിത്തും ധവാനും 3987 റണ്‍സുകള്‍ നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma breaks records in 4th odi

Next Story
രാജ്യത്തിന് വേണ്ടി കടക്കാരനായി; കടം വീട്ടാന്‍ കുല്‍ഫി വിറ്റ് അര്‍ജുന പുരസ്കാര ജേതാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com