ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമയുടെ 33-ാം ജന്മദിനമാണിന്ന്. സഹതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് രോഹിത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. എന്നാൽ, എല്ലാവരും കാത്തിരുന്നത് ഭാര്യ റിത്വിക ശർമയുടെ ആശംസകൾ കാണാൻ വേണ്ടിയാണ്.

ഓർമ്മ ചിത്രങ്ങളിലൂടെ ഋഷി കപൂർ

തന്റെ പ്രിയതമന് ജന്മദിനാശംസകൾ നേർന്ന് റിത്വികയും രംഗത്തെത്തി. രോഹിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിത്വിക തന്റെ ജീവിതപങ്കാളിക്ക് ആശംസകൾ നേർന്നത്. അവസാന നിമിഷം വരെ തന്നെ ചിരിപ്പിക്കുന്ന പ്രിയ പങ്കാളിക്ക് ജന്മദിനാശംസകൾ നേരുന്നതായി റിത്വിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ഏറ്റവും നല്ല സുഹൃത്തും, സഹയാത്രികനുമാണ് രോഹിത് എന്നും റിത്വിക പറഞ്ഞു.

ആറു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു 2015 ൽ രോഹിതും റിത്വിക സജ്ദേഹും തമ്മിലുളള വിവാഹം. ഇവർക്ക് ഒരു മകളുണ്ട്.

ഇതിഹാസതാരത്തിന്റെ കയ്യൊപ്പു പതിഞ്ഞ പ്രിയസമ്മാനം; ഋഷി കപൂറിന്റെ ഓർമകളിൽ ജീത്തു ജോസഫ്

മൂന്ന് തവണ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് രോഹിത് ശർമയുടെ പേരിലാണ്. ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, സഹതാരങ്ങളായ സുരേഷ് റെയ്‌ന, ഖലീൽ അഹമ്മദ് എന്നിവരും ബിസിസിഐയും രോഹിത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ രോഹിത് ശർമയുടെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരെ 2014 ൽ 264 റൺസാണ് രോഹിത് നേടിയത്. 224 ഏകദിന മത്സരങ്ങളിൽ നിന്നായി 29 സെഞ്ചുറികളും 43 അർധ സെഞ്ചുറികളും രോഹിത് നേടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ചുറി നേടിയ അപൂർവ നേട്ടവും രോഹിത്തിന് സ്വന്തമായിട്ടുണ്ട്. മൂന്ന് ഇന്ത്യൻ താരങ്ങൾ മാത്രമാണ് സമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook