Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

തൊടുന്നതെല്ലാം പൊന്നാക്കി ഹിറ്റ്‌മാൻ; അപൂർവ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരം

രോഹിത് ശര്‍മ പത്താം സ്ഥാനത്തെത്തിയതോടെ ടെസ്റ്റിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ താരങ്ങളുടെ എണ്ണം നാലായി

ഏകദിനത്തിലും ട്വന്റി 20 യിലും മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. തൊടുന്നതെല്ലാം പൊന്നാക്കുന്ന താരം എന്നതിലപ്പുറം മറ്റൊരു വിശേഷണവും രോഹിത്തിന് നല്‍കാനാകില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്.

Read Also: ‘ബിരിയാണി കഴിച്ചാല്‍ ചെക്കന്‍ തകര്‍ക്കും’; ഷമിയെ ട്രോളി രോഹിത്

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും ഇത്തരത്തില്‍ ആദ്യ പത്ത് സ്ഥാനത്ത് എത്തിയവരില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറുമാണുള്ളത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഗൗതം ഗംഭീര്‍ ടെസ്റ്റിലും ട്വന്റി 20 യിലും ഒന്നാം സ്ഥാനത്തും ഏകദിനത്തില്‍ എട്ടാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.

Read Also: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറി നേട്ടത്തോടെ രോഹിത് ശര്‍മ ടെസ്റ്റില്‍ പത്താം സ്ഥാനത്തെത്തി. നേരത്തെ 22-ാം സ്ഥാനത്തായിരുന്ന താരം മൂന്നാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറി നേട്ടത്തോടെയാണ് 10-ാം റാങ്കിലെത്തിയത്. മൂന്നു ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിൽനിന്ന് 132 നു മുകളിൽ ശരാശരിയുമായി 529 റൺസ് നേടിയ പ്രകടനമാണ് രോഹിത്തിനെ 10–ാം റാങ്കിലെത്തിച്ചത്.

രോഹിത് ശര്‍മ പത്താം സ്ഥാനത്തെത്തിയതോടെ ടെസ്റ്റിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ താരങ്ങളുടെ എണ്ണം നാലായി. ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. മൂന്നാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ അജിങ്ക്യ രഹാനെ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. ഓസീസ് താരം സ്റ്റിവ് സ്മിത്താണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോഹ്‌ലിയും ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തും തമ്മില്‍ 11 പോയിന്റ് വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ഉള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma becomes third indian to reach top 10 in all three formats new record

Next Story
ആ തീരുമാനം എന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തി: വിരാട് കോഹ്‌ലിvirat kohli, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express