scorecardresearch
Latest News

ധോണിക്കുമല്ല, കോഹ്‍ലിക്കുമല്ല; കുട്ടിക്രിക്കറ്റിൽ ആ നേട്ടം രോഹിത്തെന്ന നായകന്

ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് നേടിതന്ന മുൻ നായകൻ ധോണിക്കും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കും നേടാൻ കഴിയാതെ പോയ നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്

Rohit Sharma, Virat Kohli, MS Dhoni, രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, എം എസ് ധോണി, india vs New zealand, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയ ഇന്ത്യ ചെന്നൈയിൽ അവസാന പന്തിലെ ആവേശ ജയത്തോടെ പരമ്പര തൂത്തുവാരി. ഇതോടെ ഇന്ത്യയുടെ ടി20 വൈറ്റ് വാഷുകളുടെ എണ്ണാം മൂന്നായി. മൂന്ന് തവണയാണ് ഇന്ത്യ എതിരാളികൾക്ക് ആശ്വാസ ജയം പോലും നൽകാതെ പരമ്പര തൂത്തുവാരുന്നത്.

Read Also: സമ്പൂർണ്ണം…സർവാധിപത്യം; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

അഫ്ഗാനിസ്ഥാനൊപ്പം ഏറ്റവും കൂടുതൽ വൈറ്റ് വാഷുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. അഞ്ച് പരമ്പര നേട്ടങ്ങളുമായി കുട്ടിക്രിക്കറ്റിന്റെ സുൽത്താന്മാരായ പാക്കിസ്ഥാനാണ് മുന്നിൽ. വിൻഡീസിനെതിരായ പരമ്പര നേട്ടത്തോടെ രോഹിത് ശർമ്മ തന്റെ പേരിൽ എഴുതി ചേർത്തത് മറ്റൊരു റെക്കോർഡാണ്.

ഇന്ത്യക്ക് വേണ്ടി രണ്ട് പരമ്പരകൾ തൂത്തുവാരുന്ന ആദ്യ നായകനായാണ് രോഹിത് മാറിയത്. 2017ൽ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ച രോഹിത്തിന് കീഴിൽ ടീം 3-0ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.

Read Also: പറക്കും ധവാൻ; ക്രിക്കറ്റ് ലേകത്തെ ഞെട്ടിച്ച് താരത്തിന്റെ മനോഹര ഡൈവ്

ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് നേടിതന്ന മുൻ നായകൻ ധോണിക്കും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കും നേടാൻ കഴിയാതെ പോയ നേട്ടമാണ് രോഹിത് കരസ്ഥമാക്കിയിരിക്കുന്നത്. രോഹിത്. 2016ൽ ധോണി മാത്രമാണ് ഇതിന് മുമ്പ് ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ നായകൻ.

പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദും അഫ്ഗാനിസ്ഥാൻ നായകൻ അസ്ഗർ അഫ്ഗാനും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് ടി20 പരമ്പരകൾ വൈറ്റ് വാഷ് ചെയ്ത നായകന്മാർ. ഈ ഗണത്തിലേക്കാണ് രോഹിതും തന്റെ പേര് എഴുതാൻ കാത്തിരിക്കുന്നത്.

Read Also: ഷില്ലോങിനെ പറപറപ്പിച്ച് ഗോകുലം; ഐ ലീഗിൽ കന്നി ജയം

ഇന്ത്യയുടെ എക്കാലത്തെയും താൽക്കാലിക നായകന്മാരിൽ മുൻ നിരയിൽ തന്നെയാണ് രോഹിത് ശർമ്മ. നേരത്തെ എഷ്യകപ്പും രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യ നേടിയരുന്നു. ഇതോടെ രോഹിത്തിനെ ഏകദിന-ടി20 ഫോർമാറ്റുകളിൽ ഒന്നിൽ ഇന്ത്യയുടെ സ്ഥിരം നായകനാക്കണമെന്ന അവശ്യവും ശക്തമാവുകയാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma becomes the first indian captain with two white washes