scorecardresearch

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന റണ്‍ നേട്ടവും രോഹിത്തിനാണ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന റണ്‍ നേട്ടവും രോഹിത്തിനാണ്

author-image
Sports Desk
New Update
rohit sharma, ie malayalam

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നേട്ടമാണ് രോഹിത് സ്വന്തം പേരിൽ കുറിച്ചത്. ആകെ 5 ബാറ്റ്സ്മാന്മാരാണ് ഈ നേട്ടം കൈവരിച്ചിട്ടുളളതെങ്കിലും രോഹിത് ഒഴികെ ബാക്കിയെല്ലാവരും മധ്യനിരയിൽ കളിച്ചവരാണ്.

Advertisment

അജിങ്ക്യ രഹാനെയ്ക്ക് (1068) ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. പട്ടികയിൽ ആറാം സ്ഥാനത്താണ് രോഹിത്. ഓസ്ട്രേലിയയുടെ മാർണസ് ലെബുഷെയ്ൻ (1675 റൺസ്) ആണ് ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് (1341), ജോ റൂട്ട് (1630), ബെൻ സ്റ്റോക്സ് (1301) എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ.

Read More:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന റണ്‍ നേട്ടവും രോഹിത്തിനാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ താരമെന്ന നേട്ടവും രോഹിത്തിന്റെ പേരിലാണ്. 17 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ഏഷ്യന്‍ ഓപ്പണറെന്ന നേട്ടവും രോഹിത്തിനാണ്. ടെസ്റ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. വിനോദ് കാംബ്ലിയാണ് ഒന്നാം സ്ഥാനത്ത്. 14 ഇന്നിങ്സുകളിൽനിന്നാണ് കാബ്ലി ഈ നേട്ടം കൈവരിച്ചത്.

Advertisment
Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: