scorecardresearch

രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

Rohit Sharma Syed Mushtaq Ali Trophy; ട്വന്റി20 ലോക കിരീടം നേടിയതിന് പിന്നാലെ ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് വീണ്ടും ട്വന്റി20 കളിക്കാനെത്തുന്നു എന്നത് വലിയ ചർച്ചയാവും

Rohit Sharma Syed Mushtaq Ali Trophy; ട്വന്റി20 ലോക കിരീടം നേടിയതിന് പിന്നാലെ ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് വീണ്ടും ട്വന്റി20 കളിക്കാനെത്തുന്നു എന്നത് വലിയ ചർച്ചയാവും

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rohit Sharma Scored Century Against England

Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ഇന്ത്യൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമ സയിദ് മുഷ്ടാഖ് അലി ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിച്ചേക്കും എന്ന് റിപ്പോർട്ട്. ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാൻ പറഞ്ഞ് രോഹിത്തിനും കോഹ്ലിക്കും മേൽ ബിസിസിഐയുടെ സമ്മർദം ഉണ്ടായിരുന്നു. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണ് എന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 

Advertisment

ഡിസംബർ ആറിനാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. ഇതിന് ശേഷം രോഹിത് മുംബൈ ടീമിനൊപ്പം ചേർന്നേക്കും. ട്വന്റി20 ലോക കിരീടം നേടിയതിന് പിന്നാലെ ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് വീണ്ടും ട്വന്റി20 കളിക്കാനെത്തുന്നു എന്നത് വലിയ ചർച്ചയാവും.

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

ഡിസംബർ 12 മുതൽ 18 വരെയാണ് സയിദ് മുഷ്താഖ് അലി ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങൾ നടക്കുക. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണ് എന്ന് രോഹിത് നേരത്തെ തന്നെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് എയിലെ അഞ്ചിൽ നാല് മത്സരവും മുംബൈ ജയിച്ചിരുന്നു. 

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

ഷാർദുൽ താക്കൂർ ആണ് സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ നയിക്കുന്നത്. സൂര്യകുമാർ യാദവ്, രഹാനെ, സർഫറാസ് ഖാൻ എന്നിവരും ടീമിലുണ്ട്. ഇന്ത്യക്കായി ഏകദിന ഫോർമാറ്റിൽ മാത്രം കോഹ്ലിയും രോഹിത്തും കളിക്കുന്നതിനാൽ ഇരുവർക്കും ആവശ്യമായ മാച്ച് ടൈം ലഭിക്കുന്നതിന് ഉൾപ്പെടെ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്നാണ് ബിസിസിഐയുടെ നിലപാട്.

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: