ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകനാണ് രോഹിത് ശർമ്മ. മൂന്നു തവണയാണ് ഐപിഎൽ കിരീടം മുംബൈ നേടിയത്. ഐപിഎല്ലിലെ മറ്റൊരു മികച്ച ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുളള കൊൽക്കത്ത രണ്ടു തവണയാണ് ഐപിഎല്ലിൽ മുത്തമിട്ടത്.

ഷാരൂഖും രോഹിത്തും ട്വിറ്ററിൽ നടത്തിയ നർമ്മ സംഭാഷമാണ് ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ കരിയറിലെ ഹിറ്റ് ചിത്രം ബാസിഗർ ഇന്നലെ 25വർഷം പൂർത്തിയാക്കിയിരുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷാരൂഖ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഈ ട്വീറ്റിന് മറുപടിയായി ബാസിഗർ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണെന്നാണ് രോഹിത് പറഞ്ഞത്.

ഇതിന് മറുപടിയായി ഷാരൂഖിന്റെ ട്വീറ്റ് എത്തി. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ബാസിഗർ സിനിമയിലെ ‘കാലി കാലി ആങ്കേൻ’ എന്ന ഹിറ്റ് ഗാനം ലൈവായി രോഹിത്തുവേണ്ടി താൻ പെർഫോം ചെയ്യുമെന്നും ആരോഗ്യവാനായി ഇരിക്കൂവെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു. ഉടൻ തന്നെ രോഹിത്തിന്റെ മറുപടി എത്തി.

കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ പെർഫോം ചെയ്യണമെന്നും അതിലൂടെ എന്റെ ഓർമ്മകളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി ചേർക്കാമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

ഈഡൻ ഗാർഡൻസ് രോഹിത് എന്നും ഓർക്കുന്ന സ്റ്റേഡിയമാണ്. ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറായ 264 റൺസ് രോഹിത് നേടിയത് ഇവിടെ വച്ചാണ്. 2014 ൽ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലായിരുന്നു ഈ നേട്ടം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ