ഐപിഎൽ പൂരത്തിന് ഇനി മാസങ്ങൾ ഉണ്ടെങ്കിലും ആരാധകർ ഇപ്പോഴേ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ നടന്ന പ്ലെയർ റീറ്റെൻഷനോടെയാണ് ആരാധകരുട ആവേശം കൂടിയത്. പ്ലെയർ റീറ്റെൻഷനിൽ ടീമുകൾ തങ്ങളുടെ മികച്ച താരങ്ങളെയെല്ലാം നിലനിർത്തിയിരുന്നു. രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് നിലനിർത്തി. 15 കോടി രൂപയക്കാണ് രോഹിത്തിനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്.

ഇന്ത്യൻ ക്യാപ്റ്റനെ നിലനിർത്താൻ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് നൽകിയതു 17 കോടി രൂപയാണ്. വിരാട് കോഹ്‌ലിക്ക് നൽകിയ 17 കോടി രൂപ രോഹിത് ശർമ്മയ്ക്കും നൽകാൻ മുംബൈ ഇന്ത്യൻസ് തയ്യാറായിരുന്നു. പക്ഷേ മുംബൈ ഇന്ത്യൻസിൽ കളിക്കാൻ വേണ്ടി മാത്രം രോഹിത് തന്റെ ലീഗ് ഫീ 15 കോടിയായി ചുരുക്കി. പണമല്ല, ടീമാണ് പ്രധാനം എന്ന ചിന്തയാണ് രോഹിതിനെ ഈ ചിന്തയിലേക്ക് നയിച്ചതെന്നാണ് സൂചന. ടീമിനോടുളള രോഹിത്തിന്റെ ഇഷ്ടം മുംബൈ ആരാധകരെയും അതിശയിപ്പിച്ചിട്ടുണ്ട്.

ഫീല്‍ഡിന് അകത്തും പുറത്തും രോഹിത് തന്നെയാണ് നായകൻ. ടീമിന്റെ ബാലൻസ് നിലനിർത്താനായി മൂന്നാമതും ലോവർ ഓര്‍ഡിലുമെല്ലാം രോഹിത് ഇറങ്ങാറുണ്ട്. രോഹിത്തിന്റെ ഇപ്പോഴത്തെ തീരുമാനവും അദ്ദേഹത്തിന് ടീമാണ് പ്രധാനപ്പെട്ടതെന്നാണ് വ്യക്തമാക്കുന്നത്’ ടീം മാനേജുമെന്റ് പ്രതിനിധികളിലൊരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

രോഹിത് പുറമേ ഹാർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുമ്രയെയും മുംബൈ ഇന്ത്യൻസ് നിലനിർത്തിയിട്ടുണ്ട്. ഇനി 47 കോടി രൂപയാണ് മുംബൈ ഇന്ത്യൻസിന് ബാക്കിയുളളത്. വിരാട് കോഹ്‌ലിക്കാണ് കൂടുതൽ ലീഗ് ഫീ ലഭിച്ചത്, 17 കോടി രൂപ. ധോണിയും രോഹിത്തുമാണ് രണ്ടാം സ്ഥാനത്ത്, 15 കോടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ