അതിവേഗം ബഹുദൂരം; ഒരുപിടി നേട്ടങ്ങളുമായി ‘ഓപ്പണര്‍’ രോഹിത്

13 സിക്‌സറുകളാണ് രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി രോഹിത് നേടിയത്

ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ ഒരുപിടി നേട്ടങ്ങള്‍ കൊയ്ത് ഇന്ത്യയുടെ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും രോഹിത് ശര്‍മ സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്‌സില്‍ രോഹിത് സ്വന്തമാക്കിയത് 127 റണ്‍സാണ്. 149 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും 10 ഫോറുകളും അടങ്ങിയതാണ് രോഹിത് ശര്‍മയുടെ സെഞ്ചുറി ഇന്നിങ്‌സ്.

രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ ചില നേട്ടങ്ങളും സ്വന്തമാക്കി. കഴിഞ്ഞ 41 വര്‍ഷത്തിനിടെ വിശാഖപട്ടണത്ത് ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടം രോഹിത് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന ആദ്യ താരമാണ് രോഹിത് ശര്‍മ.

13 സിക്‌സറുകളാണ് രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി രോഹിത് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് സിക്‌സുകളും രണ്ടാം ഇന്നിങ്‌സില്‍ ഏഴ് സിക്‌സുകളുമാണ് രോഹിത് ശര്‍മയുടെ നേട്ടം. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. നേരത്തെ ഏകദിനത്തിലും ട്വന്റി-20 യിലും രോഹിത് ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. വിശാഖപട്ടണത്ത് രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 303 റണ്‍സ് നേടിയ രോഹിത് ശര്‍മ ശ്രീലങ്കയുടെ മുന്‍ താരം തിലകരത്‌നെ ദില്‍ഷന്റെ റെക്കോര്‍ഡാണ് മറികടന്നത്.

ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാമനാണ് രോഹിത്. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവരാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിട്ടുള്ളത്.

ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ രോഹിത് ശര്‍മ രണ്ട് ഇന്നിങ്‌സുകളില്‍ പുറത്തായതിനും കൗതകമുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് രണ്ട് ഇന്നിങ്‌സുകളിലും രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. രണ്ടും സ്റ്റംപിങ്ങിലൂടെയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma as opener in test cricket records achieved

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com