/indian-express-malayalam/media/media_files/2026/01/05/rohit-sharma-fans-video-2026-01-05-21-19-58.jpg)
Rohit Sharma Video: ഇന്ത്യൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ആരാധകരോടുള്ള പ്രതികരണത്തിന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹസ്തദാനം നൽകാനായി ഓടിയെത്തിയ കുട്ടികളോടാണ് രോഹിത് ശർമ ചൂടായത്.
കാറിൽ പുറത്തേക്ക് വരികയായിരുന്ന രോഹിത് ആരാധകർക്ക് ഹസ്തദാനം നൽകാനായി കൈ പുറത്തേക്കിട്ടു. എന്നാൽ കുട്ടികളെല്ലാവരും ചേർന്ന് ഒരുമിച്ച് കൈ പിടിച്ചതോടെ രോഹിത് ഉടനെ കൈ വീടിക്കുകയും അവർക്ക് നേരെ കൈ ചൂണ്ടി രോഷത്തോടെ സംസാരിക്കുകയുമായിരുന്നു.
Also Read: IPL: 25 കോടിയിൽ ഗ്രീനിന് ലഭിക്കുക 9 കോടി മാത്രം; 18 കോടിയിൽ മതീഷയ്ക്ക് 12 കോടി ലഭിക്കും
ഞായറാഴ്ച ജാംനഗറിൽ നിന്ന് മുംബൈയിലെത്തിയപ്പോഴാണ് സംഭവം. ആരാധകരോട് ദേഷ്യത്തിൽ കൈ ചൂണ്ടി സംസാരിച്ചതിന് പിന്നാലെ കാറിന്റെ ഗ്ലാസ് ഉയർത്തി രോഹിത് മടങ്ങി. രോഹിത്തിന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ സമ്മിശ്ര പ്രതികരണങ്ങൾ ആണ് ഇതിന് ലഭിക്കുന്നത്.
രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെ ന്യായീകരിച്ചും അതിനെ വിമർശിച്ചും കമന്റുകൾ വരുന്നു. രോഹിത്തിന്റെ മകൾ സമയ്റയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇതിൽ പങ്കെടുക്കുന്നതിനായാണ് രോഹിത് മുംബൈയിലേക്ക് വന്നതെന്നാണ് സൂചന.
A crazy moment happened with Hitman today at Kalina Airport. 🤺
— Rohit Sharma Fan (@hitmanfanfollow) January 4, 2026
- Some fans pulled Rohit Sharma's hand from his Range Rover. 😵 pic.twitter.com/YASQO8oYbf
Also Read: Hardik Pandya; 6, 6, 6, 6, 6, 4; 62 പന്തിൽ 66; പിന്നെ സെഞ്ചുറിയിലെത്തിയത് 6 പന്തിൽ നിന്ന്
വിജയ് ഹസാരെ ട്രോഫിയിൽ രോഹിത് മുംബൈക്ക് വേണ്ടികളിക്കുന്നുണ്ട്. സിക്കിമിനെതിരായ മത്സരത്തിൽ 155 റൺസ് കണ്ടെത്താൻ രോഹിത്തിനായി. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാൽ ഫിറ്റ്നസ് നിലനിർത്താൻ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന നിർദേശം ബിസിസിഐയിൽ നിന്ന് വരികയായിരുന്നു.
Read More: Sanju Samson Century; സഞ്ജുവിനും രോഹനും സെഞ്ചുറി; കേരളത്തിന്റെ തൂക്കിയടിയിൽ വീണ് ജാർഖണ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us