വിൻഡീസിനെതിരായ മൂന്നാം ടി20യിലും വിജയിക്കാനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ്. ഒത്തിണക്കത്തോടെ കളിക്കുന്ന ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങളും ഫോമിലാണെങ്കിലും നായകൻ രോഹിത് ശർമ്മയിലാണ് ഏറെ പ്രതീക്ഷ.

ഇന്ത്യയുടെ എക്കാലത്തെയും താൽക്കാലിക നായകന്മാരിൽ മുൻ നിരയിൽ തന്നെയാണ് രോഹിത് ശർമ്മ. വിൻഡീസിനെതിരെ മൂന്നാം മത്സരവും ജയിക്കാനായാൽ രോഹിത്തിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡ് കൂടിയാണ്. രണ്ട് ടി20 പരമ്പരകൾ തൂത്തുവരുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാകാനാണ് രോഹിത് ഒരുങ്ങുന്നത്.

Read Also: ഇടത് മാറി വലത് കറങ്ങി ഒരു പന്തേറ്; പറ്റില്ലെന്ന് അംപയർ

ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് നേടിതന്ന മുൻ നായകൻ ധോണിക്കും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കും നേടാൻ കഴിയാതെ പോയ നേട്ടത്തിനരികിലാണ് രോഹിത്. 2017ൽ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ച രോഹിത് കീഴിൽ ടീം 3-0ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. 2016ൽ ധോണി മാത്രമാണ് ഇതിന് മുമ്പ് ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ നായകൻ.

Read Also: സ്മിത്തും വാർണറും മടങ്ങിയെത്തുന്നു; വിലക്ക് നീക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ

പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദും അഫ്ഗാനിസ്ഥാൻ നായകൻ അസ്ഗർ അഫ്ഗാനും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് ടി20 പരമ്പരകൾ വൈറ്റ് വാഷ് ചെയ്ത നായകന്മാർ. ഈ ഗണത്തിലേക്കാണ് രോഹിതും തന്റെ പേര് എഴുതാൻ കാത്തിരിക്കുന്നത്.

Read Also: ചൈനാമാനല്ല ഇത് ഇന്ത്യയുടെ റോക്കറ്റ് ബോയി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കുൽദീപിന്റെ പന്ത്

അതേസമയം, രോഹിത് ശര്‍മ്മയെ ഇന്ന് കാത്തിരിക്കുന്നത് ട്വന്റി-20യിലെ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ്. ഒന്നാമതുള്ള കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മറി കടക്കാന്‍ രോഹിതിന് ഇനി വേണ്ടത് 69 റണ്‍സ് മാത്രമാണ്. 2203 റണ്‍സാണ് നിലവില്‍ രോഹിത്തിന്റെ സമ്പാദ്യം. 2271 റണ്‍സാണ് ഗുപ്റ്റിലിന്റെ പേരിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook