ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി നാളുകള്‍ മാത്രം. കുട്ടി ക്രിക്കറ്റിന്റെ ഉത്സവത്തിന് മുമ്പ് താരങ്ങളും ടീമുകളുമെല്ലാം തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഇതിനിടെ ആരാധകര്‍ക്ക് സര്‍പ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മ.
ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ ചലഞ്ചിങ്ങിൽ പങ്കെടുത്തു കൊണ്ടായിരുന്നു രോഹിത് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ‘അന്യഗ്രഹ ജീവിയ്ക്കൊപ്പമുള്ള’ രോഹിത്തിന്റെ ഡാന്‍സ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. രോഹിത്തിന്റെ ചലഞ്ച് ഏറ്റെടുത്ത് മറ്റ് ഇന്ത്യന്‍ താരങ്ങളും ഡാന്‍സുമായി വരുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
പതിനൊന്നാമത് ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകളിലാണ് രോഹിതും മുംബൈ ഇന്ത്യന്‍സും. ഈ മാസം ഏഴാം തീയതിയാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മൽസരം. മുംബൈയും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മൽസരം.