scorecardresearch

ഇത്രയൊക്കെ നേടിയിട്ടും ഈ ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് കുറ്റബോധമുള്ളത്: രോഹിത് ശര്‍മ

ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും 2019 ല്‍ രോഹിത് ശര്‍മയെ വേട്ടയാടുന്ന ഒരു വലിയ ദുഃഖമുണ്ട്. അതിനെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം

Rohit Sharma, Sehwag, Sachin, and Gavaskar, രോഹിത് ശർമ, സേവാഗ്, സച്ചിൻ, malayalam sports news, IND vs NZ, ഇന്ത്യ-ന്യൂസിലൻഡ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് 2019 ലെ താരം. നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ ഈ വര്‍ഷം സ്വന്തമാക്കിയത്. 2019 തനിക്ക് വളരെ നല്ല കാലഘട്ടമായിരുന്നു എന്നാണ് രോഹിത് ശര്‍മ ഏറ്റവും ഒടുവിലായി പ്രതികരിച്ചത്. പക്ഷേ, ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും 2019 ല്‍ രോഹിത് ശര്‍മയെ വേട്ടയാടുന്ന ഒരു വലിയ ദുഃഖമുണ്ട്. അതിനെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം.

“ഈ വര്‍ഷത്തിലെ എല്ലാ നേട്ടങ്ങളിലും ഞാന്‍ സന്തോഷിക്കുന്നു. ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. എനിക്ക് കുറ്റബോധവും സങ്കടവുമുള്ളത് ഒറ്റ കാര്യത്തിലാണ്. 2019 ലെ ക്രിക്കറ്റ് ലോകകപ്പ് നേടാന്‍ സാധിച്ചില്ല. അതു കൂടിയുണ്ടെങ്കില്‍ വളരെ നന്നായേനെ. ഏത് ഫോര്‍മാറ്റിലായാലും ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ കാര്യം” രോഹിത് ശര്‍മ പറഞ്ഞു.

Read Also: ഈ പയ്യനെന്താ മമ്മൂട്ടിയേക്കാള്‍ ഗൗരവം?; അപൂര്‍വ ചിത്രം

“എനിക്ക് എന്റെ ബാറ്റിങ്ങിനെ കുറിച്ച് ഇപ്പോള്‍ നല്ല ബോധ്യമുണ്ട്. എന്റെ പരിമിതികള്‍ എനിക്ക് അറിയാം. അതിനുള്ളില്‍ നിന്നാണ് ഞാന്‍ കളിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ ബാറ്റിങ് വളരെ നന്നായി ആസ്വദിച്ച വര്‍ഷമാണിത്. ഇനി വരുന്ന വര്‍ഷം ഇതിനേക്കാള്‍ നന്നാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മത്സരങ്ങളിലെല്ലാം വിജയിക്കുക എന്നതാണ് ടീം എന്ന നിലയില്‍ എപ്പോഴും ലക്ഷ്യം. അതിനായി പ്രയത്‌നിക്കും.” രോഹിത് കൂട്ടിച്ചേര്‍ത്തു.

ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാമെന്ന റെക്കോർഡുമായാണ് രോഹിത് ശർമയെന്ന ഇന്ത്യൻ ഓപ്പണർ 2019 അവസാനിപ്പിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമായി ഇഞ്ചോടിഞ്ച് മത്സരിച്ചാണ് രോഹിത് അവസാനം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. വിൻഡീസ് പരമ്പരയ്ക്ക് മുമ്പ് കോഹ്‌ലിയായിരുന്നു മുന്നിലെങ്കിലും വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ നേടിയ 159 റൺസിൽ രോഹിത് നായകനെ മറികടന്നു. കട്ടക്കിൽ 63 റൺസ് കൂടി കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാനും രോഹിത്തിനായി. 85 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചെങ്കിലും രോഹിത്തിനെ മറികടക്കാൻ കോഹ്‌ലിക്ക് സാധിച്ചില്ല.

Read Also: ഈ കല്യാണച്ചെക്കനെന്താണ് ഇത്ര ഗൗരവം? ഇന്ദ്രൻസിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

28 ഏകദിന മത്സരങ്ങളിൽ നിന്നായി 1490 റൺസാണ് രോഹിത് 2019ൽ മാത്രം അടിച്ചെടുത്തത്. 26 മത്സരങ്ങളിൽനിന്ന് 1377 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 28 മത്സരങ്ങളിൽനിന്ന് 1345 റൺസ് നേടിയ വിൻഡീസ് ഓപ്പണർ ഷായ് ഹോപ്പാണ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്ത്.

ഇന്ത്യയ്ക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരവും രോഹിത് തന്നെ. വിൻഡീസിനെതിരെ വിശാഖ പട്ടണത്ത് രോഹിത് നേടിയ 159 റൺസാണ് ഇന്ത്യയ്ക്കായി ഒരു താരം നേടുന്ന ഈ വർഷത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 2013 മുതൽ ഇന്ത്യൻ കുപ്പായത്തിൽ ഓരോ വർഷവും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് രോഹിത്താണ്.

Read Also: ഇനിയൊരു ഇടവേള; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാൻ രോഹിത് ശർമ

രാജ്യാന്തര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തന്റെ പേരിൽ എഴുതിച്ചേർത്താണ് രോഹിത് ശർമ 2019 അവസാനിപ്പിക്കുന്നത്. കലണ്ടർ വർഷത്തിലെ തന്റെ അവസാന ഏകദിന മത്സരത്തിലും രോഹിത് അത്തരത്തിൽ ഒരു റെക്കോർഡ് തിരുത്തി. അതും 22 വർഷം പഴക്കമുള്ള റെക്കോർഡ്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നടുന്ന ഓപ്പണറായാണ് രോഹിത് കട്ടക്കിൽ മാറിയത്. ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേരിലായിരുന്ന റെക്കോർഡാണ് രോഹിത് തന്റെ പേരിൽ തിരുത്തിയെഴുതിയത്. ഇന്ത്യൻ കുപ്പായത്തിൽ ഓപ്പണറായി ഇറങ്ങി കട്ടക്കിൽ ഒമ്പത് റൺസ് തികച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ പുതിയ ചരിത്രം പിറന്നത്. 1997ൽ സനത് ജയസൂര്യ 2388 റൺസ് നേടിയിരുന്നു. ഈ റെക്കോർഡാണ് രോഹിത് മറികടന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma about his regret cricket world cup 2019