വിൻഡീസിനെതിരായ അവസാന ടി20 മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നായകൻ കോഹ്‍ലിയുടെയും സൂപ്പർതാരം ധോണിയുടെയും അഭാവത്തിലായിരുന്നു ഇന്ത്യൻ വിജയം. കോഹ്‍ലിക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽനിന്ന് അപ്രതീക്ഷിതമായാണ് ധോണിയെ ഒഴിവാക്കിയത്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു.

Read Also: സമ്പൂർണ്ണം…സർവാധിപത്യം; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

ധോണിയെ ഒഴിവാക്കിയതിന് പിന്നാലെ വലിയ വിമർശനമാണ് സെലക്ഷൻ ബോർഡിന് നേരിടേണ്ടി വന്നത്. സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുള്ള മുൻ താരങ്ങളും സംഭവത്തിൽ പ്രതികരിച്ചിരുന്നു. കോഹ്‍ലിയുടെയും രോഹിത്തിന്റെയും അറിവോടെയാണ് ധോണിയെ ടീമിൽ നിന്ന് മാറ്റിയത് എന്ന വാദവും അതിനിടയിൽ ഉയർന്നു വന്നു.

Read Also: കോഹ്‍ലിയെയും രോഹിത്തിനെയും മറികടന്ന് മിതാലി ‘രാജ്’

എന്നാൽ ധോണിയുടെ അഭാവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താൽക്കാലിക നായകൻ രോഹിത് ശർമ്മ. വിൻഡീസിനെതിരായ പരമ്പര തൂത്തുവാരിയ ചെന്നൈ മത്സരത്തിന് ശേഷമാണ് രോഹിത്തിന്റെ പ്രതികരണം. ധോണിയുടെ അഭാവം ടീമിൽ വലിയ വിടവാണെന്നാണ് രോഹിതിന്റെ പക്ഷം.

Read Also: ധോണിക്കുമല്ല, കോഹ്‍ലിക്കുമല്ല; കുട്ടിക്രിക്കറ്റിൽ ആ നേട്ടം രോഹിത്തെന്ന നായകന്

”ഏത് ടീമിലായാലും ധോണിയുടെ അഭാവം വലിയ വിടവാണ് സൃഷ്ടിക്കുക. ധോണിയുണ്ടെങ്കിൽ ടീമിനാകെ ഒരു പ്രചോദമമാണ്. അത് എനിക്ക് മാത്രമല്ല ടീമിലെ എല്ലാ താരങ്ങൾക്കും അങ്ങനെയാണ്, പ്രത്യേകിച്ച് യുവതാരങ്ങൾക്ക്,” രോഹിത് പറഞ്ഞു.

Read Also: പറക്കും ധവാൻ; ക്രിക്കറ്റ് ലേകത്തെ ഞെട്ടിച്ച് താരത്തിന്റെ മനോഹര ഡൈവ്

മുഖ്യ സെലക്ടർ എം.എസ്.കെ.പ്രസാദ് പറയുന്നത് ധോണിക്ക് വിക്കറ്റിന് പിന്നിൽ പകരക്കാരനെ കണ്ടെത്താൻ മാത്രമാണ് നിലവിൽ ടീമിൽ നിന്ന് താരത്തെ മാറ്റി നിർത്തിയിരിക്കുന്നതെന്നാണ്. യുവതാരം ഋഷഭ് പന്തിന് അവസരം നൽകാനായിരുന്നു ഈ തീരുമാനം. എന്നാൽ വിൻഡീസിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും വിക്കറ്റ് കീപ്പറായത് ദിനേശ് കാർത്തിക്കാണ്.

Read also: പാക്കിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ; ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം

2006ൽ ടി20യിലെ ഇന്ത്യയുടെ അരങ്ങേറ്റ മത്സരം തൊട്ട് ഇന്ത്യൻ ടീമിന്റെ നിർണായക സാനിധ്യമാണ് ധോണി. 2007ൽ പ്രഥമ ലോകകപ്പ് ഇന്ത്യയിൽ എത്തിച്ച നായകനായ ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെയും നിരവധി തവണ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.

Read Also: ദിവസകൂലിക്കാരനിൽ നിന്ന് ലോകകപ്പ് ജേതാവിലേക്ക്; മുനാഫ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ടി20യിൽ ഇന്ത്യ കളിച്ച 107 മത്സരങ്ങളിൽ 93ലും ഇന്ത്യൻ നിരയിൽ ധോണി ഉണ്ടായിരുന്നു. 37.17 റൺ ശരാശരിയിൽ 1487 റൺസ് നേടിയ താരം വിക്കറ്റിന് പിന്നിൽ നിന്ന് 54 ക്യാച്ചും 33 സ്റ്റമ്പിങ്സും ചെയ്തിട്ടുണ്ട്.

Read Also: ഓൾ സ്റ്റാഴ്സ് പരാജയപ്പെടാൻ കാരണം സച്ചിൻ; മാസ്റ്റർ ബ്ലാസ്റ്ററിനെതിരെ ഷെയ്ൻ വോൺ

ആറ് വിക്കറ്റിനാണ് ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ അവസാന ഓവറിലാണ് ഇന്ത്യൻ ജയം. ഓപ്പണർ ശിഖർ ധവാന്റെയും യുവതാരം ഋഷഭ് പന്തിന്റെയും അർദ്ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook